പണപ്പെരുപ്പവും വൈദ്യുതി പ്രതിസന്ധിയും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ആഗോള ധനകാര്യ ഗവേഷണ സ്ഥാപനമായ യുബിഎസ്. ഇന്ത്യയുടെ 2022–23 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം ഏഴ് ശതമാനമായി വെട്ടിക്കുറച്ചു. 70 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.
ഇറക്കുമതിയിലൂടെയാണ് ഇന്ത്യ 80 ശതമാനം എണ്ണ ആവശ്യങ്ങളും നിറവേറ്റുന്നത്. ഇത് രാജ്യത്തിന്റെ വ്യാപാരവും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിപ്പിക്കുകയും രൂപയെ ബാധിക്കുകയും ഇറക്കുമതിയിലൂടെ പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുബിഎസ് ചൂണ്ടിക്കാട്ടി.
ഉക്രെയ്ന്‍ പ്രതിസന്ധിയ്ക്കൊപ്പം വിതരണ തടസങ്ങളും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ചൂണ്ടിക്കാട്ടി ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും സാമ്പത്തിക വളര്‍ച്ചാ പ്രവചനം ലോകബാങ്കും ഐഎംഎഫും കഴിഞ്ഞദിവസം വെട്ടിക്കുറച്ചിരുന്നു.
English summary;GDP growth in the country will slow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.