ഏറെ വിവാദം സൃഷ്ടിച്ച സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എജിയുടെ നിയമോപദേശം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗംഗേശാനന്ദയ്ക്കെതിരെയും, ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയ്ക്കും, സുഹൃത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം സമർപ്പിക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി പ്രശാന്തനാണ് നിയമോപദേശം കിട്ടിയത്. കുറ്റപത്രം വൈകാതെ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും. പെൺകുട്ടിയുടെ ആദ്യമൊഴിയും രഹസ്യ മൊഴിയും അനുസരിച്ച് പൊലീസിന് മുന്നോട്ടു പോകാമെന്നാണ് നിയമോപദേശം. ഗംഗേശാനന്ദ പീഡിപ്പിച്ചുവെന്ന് മൊഴി നൽകിയ പെൺകുട്ടി പിന്നീട് മൊഴിമാറ്റിയിരുന്നു.
2017 മെയിൽ പെൺകുട്ടിയുടെ തിരുവനന്തപുരത്തെ വീട്ടിൽവച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ തന്നെ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും, ഇതോടെയാണ് ആക്രമിച്ചതെന്നുമായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ഇതേ തുടർന്നാണ് ഗംഗേശാനന്ദയ്ക്കെതിരെ കേസ് എടുത്തത്.
എന്നാൽ ഇതിനിടെ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആക്രമിച്ചത് മറ്റാരോ ആണെന്നും പെൺകുട്ടി മൊഴി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ ആക്രമിക്കാൻ പെൺകുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി. ഇതോടെ ഇവർക്കെതിരെയും കേസ് എടുക്കുകയായിരുന്നു.
English summary;Genital mutilation case; Legal advice to file a charge sheet
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.