22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 19, 2024
November 18, 2024
November 16, 2024
November 15, 2024
November 9, 2024
November 5, 2024
October 27, 2024
October 13, 2024

അര്‍മാഡകളെ മുക്കാന്‍ അലമാനിയക്കാര്‍ക്ക് കഴിയുമോ ?

സുരേഷ് എടപ്പാള്‍
November 26, 2022 10:07 pm

മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക് നാളെ ജീവന്മരണപോരാട്ടം. മിന്നും ഫോമിലുള്ള സ്പെയിനാണ് എതിരാളികള്‍. വീണ്ടും ലോക ഫുട്‌ബോളില്‍ അലമാനിയ‑അര്‍മാഡ പോരാട്ടം ഒരുങ്ങുമ്പോള്‍ അത് ഈ ലോകകപ്പിലെ ക്ലാസിക്ക് പോരാട്ടമാകുമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യമത്സരത്തില്‍ ജപ്പാനില്‍ നിന്ന് അപ്രതീക്ഷികമായ തോല്‍വി ഏറ്റുവാങ്ങിയ ജര്‍മ്മന്‍ പടക്ക്  വിജയം കൈവിട്ടാല്‍ പുറത്തേക്കുള്ള വഴി തുറക്കപ്പെടും. ആദ്യ മത്സരത്തില്‍ കോസ്റ്റാ റിക്കയെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിന്‍. 1988 നു ശേഷം സ്പാനിഷ് അര്‍മാഡകളെ തുരത്താന്‍ ജര്‍മ്മന്‍ ടാങ്കുകള്‍ക്കായിട്ടില്ല. 1988 നു ശേഷം ജര്‍മ്മനിക്ക് സ്‌പെയിനിനു എതിരെ ഒരു അന്താരാഷ്ട്ര മത്സരത്തിലും വിജയിക്കാനായിട്ടില്ല. ഇന്ന് ജയിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ആദ്യ റൗണ്ടില്‍ പുറത്തുപോകുന്ന ഗതികേടിലാകും ജര്‍മ്മനി. അവസാന ഏറ്റമുട്ടലില്‍ സ്പെയിന്‍ വിജയിച്ചത് ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക്. പഴയകാല ചരിത്രത്തിന്റെ മികവില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഏറ്റവും നന്നായി അറിയുന്നവര്‍ തന്നെയാണ് മുളളറും സംഘവും.

1966 ഇംഗ്ലീഷ് ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ജര്‍സ്പെയിനെതിരെ ജര്‍മ്മനി ജയിച്ചു(2–1). 1982 സ്പെയിന്‍ ലോകകപ്പിലും വിജയം ജര്‍മ്മനിക്ക് (2–1), 1994 യുഎസ് ലോകകപ്പ് (1–1-)സമനില, 1988 യുറോ കപ്പ് വിജയം ജര്‍മ്മനിക്ക് (2–0). പിന്നീടങ്ങോട്ട് പരാജയ പരമ്പരകളാണ്. 2008 യൂറോ കപ്പ് ഫൈനലില്‍ ടോറസിന്റെ ഗോളില്‍ ജര്‍മ്മനി വീണപ്പോള്‍ 2010 ലെ ലോകകപ്പ് സെമിയില്‍ പരാജയം ഒരുഗോളിന്. കാര്‍ലസ് പ്യുയോളിന്റെ ഗോളിനായിരുന്ന സ്‌പെയിന്‍ ഫൈനലിലേക്ക് മുന്നേറിയത്. നേഷന്‍സ് ലീഗില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

യുവത്വത്തിനും പരിചയസമ്പത്തിനും തുല്യപ്രാധാന്യം നല്‍കിയുള്ള ടീമാണ് ഇത്തവണ സ്പെയിനിന്റേത്. യുവതാരങ്ങളായ ഡാനി ഒല്‍മോ, ഫെറാന്‍ ടോറസ്, പതിനെട്ടുകാരന്‍ ഗാവി, സോളര്‍, പരിചയസമ്പന്നനായ ആല്‍വാരോ മൊറാട്ട, അസന്‍സിയോ എന്നിവരാണ് കോസ്റ്റാ റിക്കക്കെതിരായ ആദ്യ കളിയില്‍ സ്പാനിഷ് ചെമ്പടയ്ക്കുവേണ്ടി ഗോളടിച്ചത്. 2010‑ല്‍ ലോകചാമ്പ്യന്മാരായ സ്പെയിന്‍ സാവി, ഇനിയേസ്റ്റ തുടങ്ങിയ താരങ്ങളുടെ വിരമിക്കലോടെ ഇടയ്ക്ക് തളര്‍ന്നുപോയെങ്കിലും ഇപ്പോള്‍ യുവതാരങ്ങളുടെ കരുത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വഴിയിലാണ്. പന്ത് വിട്ടകൊടുക്കാതെ കൈവശം വച്ച് ടിക്കി ടാക്ക സ്റ്റൈലില്‍ എതിരാളികളെ വട്ടംകറക്കുന്നതാണ് കഴിഞ്ഞ കളിയില്‍ കണ്ടത്. ഈ മത്സരത്തില്‍ 82 ശതമാനവും പന്ത് സ്പാനിഷ് കാലുകളിലായിരുന്നു. തോമസ് മുള്ളറും മരിയോ ഗോട്സെയും മുസിയാലയും ഇല്‍കെ ഗുണ്‍ടോഗസും ഹാവെര്‍ട്­സും മാനുവല്‍ ന്യുയറും അടങ്ങുന്ന താ­രനിര കടലാസില്‍ കരുത്തരാണെ­ങ്കിലും ജപ്പാനെതിരെ കളിക്കളത്തില്‍ അ­തൊന്നും ഗുണം ചെയ്തില്ല. അല്‍ബെയത്ത് സ്റ്റേഡിയത്തില്‍ രാത്രി 12.30നുള്ള പോരാട്ടത്തില്‍ ജര്‍മനിക്ക് എതിരാളികള്‍ സ്പെയിനുമാണ്.

Eng­lish Sum­ma­ry: Ger­many-Arma­da fight tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.