ജര്‍മന്‍ ക്ലബ്ബായ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിന് യൂറോപ്പ ലീഗ് കിരീടം. ഫൈനലില്‍ റേഞ്ചേഴ്സിനെ കീഴടക്കിയാണ് ഫ്രാങ്ക്ഫര്‍ട്ട് കിരീടത്തില്‍ മുത്തമിട്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ഫ്രാങ്ക്ഫര്‍ട്ട് കിരീടം നേടിയത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.57-ാം മിനിറ്റില്‍ ജോ അറിബോയിലൂടെ റേഞ്ചേഴ്സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 69-ാം മിനിറ്റില്‍ റാഫേല്‍ സാന്റോസ് മൗറിയിലൂടെ ഫ്രാങ്ക്ഫര്‍ട്ട് സമനില ഗോള്‍ കണ്ടെത്തി. ഷൂട്ടൗട്ടില്‍ ഫ്രാങ്ക്ഫര്‍ട്ട് 5–4 ന് വിജയം നേടി. സൂപ്പര്‍ താരം ആരോണ്‍ റാംസി കിക്ക് പാഴാക്കിയതാണ് റേഞ്ചേഴ്സിന് തിരിച്ചടിയായത്.
നീണ്ട 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ലീഗ് കിരീടം നേടുന്നത്. ഇതിന് മുന്‍പ് 1980‑ലാണ് ടീം അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. ഈ കിരീടത്തോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള അവസരവും ടീമിന് ലഭിച്ചു.
English summary; Germany’s Entract Frankfurt wins Europa League title
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.