3 May 2024, Friday

Related news

July 3, 2023
April 6, 2023
April 5, 2023
September 19, 2022
August 26, 2022
August 26, 2022
July 10, 2022
July 9, 2022
May 27, 2022
March 21, 2022

രാഷ്ട്രീയം വിടുമെന്ന് സൂചന നല്‍കി ഗുലാം നബി ആസാദ്

Janayugom Webdesk
ന്യൂഡല്‍ഹി
March 21, 2022 11:00 pm

രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ നിരാശ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം.

സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ നമുക്ക് സാധിക്കണമെന്നും, താന്‍ വിരമിച്ച് സമൂഹത്തിനായുള്ള സേവനം തുടങ്ങിയെന്ന് പെട്ടെന്നൊരു ദിവസം നിങ്ങള്‍ അറിഞ്ഞേക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും സംഘടനയില്‍ അഴിച്ചുപണി നടത്താത്ത ദേശീയ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ പലതവണ ഗുലാം നബി ആസാദും ജി23യിലെ മറ്റ് നേതാക്കളും രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ജാതിയുടെയും മതത്തിന്റെയും മറ്റ് വിഷയങ്ങളുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. പൊതുസമൂഹം ഒരുമിച്ച് നിന്ന് തിന്മകള്‍ക്കെതിരെ പോരാടണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ രാഷ്ട്രീയപ്രവര്‍ത്തനം വളരെ മോശമായിരിക്കുകയാണെന്നും ചില സമയങ്ങളില്‍ തങ്ങള്‍ മനുഷ്യരാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഇതിന്റെ അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മുവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Eng­lish Sum­ma­ry: Ghu­lam Nabi Azad hints at quit­ting politics

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.