19 May 2024, Sunday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

രാഹുലിനെതിരേ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി;ഞെട്ടലോടെ കോണ്‍ഗ്രസ് നേതൃത്വം

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
August 26, 2022 1:23 pm

രാഹുല്‍ഗാന്ധിക്ക് എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിയിലെ കൂടിയാലചനകള്‍ രാഹുല്‍ തകര്‍ത്തുവെന്നും, തിരിച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ രാഹുല്‍ തകര്‍ത്തുവെന്നും രാജിക്കത്തില്‍ ഗുലാം നബി ആസാദ് പറയുന്നു. രാഷട്രീയ ഇടം ബിജെപിക്ക് വിട്ടു നല്‍കിയെന്നും ആസാദ് വിമര്‍ശനത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത കത്തില്‍, മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതും അനുഭവപരിചയമില്ലാത്ത കൂട്ടാളികളുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതിന് കാരണമായി ആസാദ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയെ അദ്ദേഹം കുറ്റപ്പെടുത്തിഈ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്ന്, ഒരു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മാധ്യമങ്ങളുടെ മുഴുവന്‍ മുന്നില്‍ രാഹുല്‍ ഗാന്ധി വലിച്ച് കീറിയതാണ്. ഈ ബാലിശമായപെരുമാറ്റം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രസ സര്‍ക്കാരിന്റെയും അധികാരത്തെ പൂര്‍ണ്ണമായും അട്ടിമറിച്ചു. ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014 ലെ യു പിഎ സര്‍ക്കാരിന്റെ പരാജയത്തിന് നിര്‍ണായക സംഭാവന നല്‍കി,ഗുലാം നബി ആസാദ് കത്തില്‍ കുറിച്ചു.

പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു എന്നുമാണ് വിമര്‍ശനം. മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തില്‍ വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരുച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തകര്‍ത്തു എന്നും രാജിക്കത്തില്‍ ഗുലാം നബി ആസാദ് വിമര്‍ശിക്കുന്നു. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ടുനല്‍കിയെന്നും വിമര്‍ശനമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 

കോണ്‍ഗ്രസില്‍ ഇതുവരെ വഹിച്ചിരുന്ന എല്ലാ പദവികളും ഗുലാം നബി ആസാദ് ഒഴിഞ്ഞു. ജമ്മു കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുഖമായിരുന്നു ഗുലാം നബി ആസാദ്.പാര്‍ട്ടിയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ രാജിവച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആസാദിന്റെ രാജി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി അംഗവുമാണ് ഗുലാം നബി ആസാദ്. നേരത്തെ ഗുലാം നബി ആസാദ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവച്ചിരുന്നു.ഈ സ്ഥാനത്തേക്ക് നിയമിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസില്‍ അടുത്തിടെ രൂപപ്പെട്ട ജി 23 എന്ന വിമത ഗ്രൂപ്പിലെ പ്രധാനിയായിരുന്നു ഗുലാം നബി ആസാദ്. കപില്‍ സിബല്‍ പാര്‍ട്ടി വിട്ട ശേഷവും കോണ്‍ഗ്രസുമായി സഹകരിച്ച് തന്നെയായിരുന്നു ഗുലാം നബി ആസാദ് പ്രവര്‍ത്തിച്ച് പോന്നിരുന്നത്. അരനൂറ്റാണ്ടു കാലത്തെ കോൺഗ്രസ് ബന്ധമാണ് ഉപേക്ഷിക്കുന്നതെന്നും ഹൃദയ വേദനയോടെയാണ് തീരുമാനം എടുത്തതെന്നും രാജികത്തിൽ ഗുലാംനബി ആസാദ് പറയുന്നു. രാഷ്ട്രീയ ഇടം ബിജെപിക്ക് നൽകുകയായിരുന്നു കോൺഗ്രസ്. മുതിർന്നവരേയും പരിചയ സമ്പന്നരേയും ഒഴിവാക്കി. പക്വതയില്ലാ തീരുമാനമാണ് രാഹുൽ ഗാന്ധി എടുക്കുന്നത്. തിരിച്ചു വരാൻ കഴിയാത്ത വിധം കോൺഗ്രസിനെ തളർത്തിക്കഴിഞ്ഞു. പാർട്ടിയിലെ കൂടിയാലോചനാ സംവിധാനത്തേയും രാഹുൽ തകർത്തെന്നാണ് ആരോപണം.

പുതിയ ഉപജാപക സംഘത്തെ രാഹുൽ സൃഷ്ടിച്ചു. രാഹുലിന്റെ സുരക്ഷാ ജീവനക്കാരും പിഎയുമാണ് എല്ലാം തീരുമാനിക്കുന്നത്. റിമോർട്ട് കൺട്രോൾ ഭരണമാണ് കോൺഗ്രസിലെന്നും ഗുലാംനബി കുറ്റപ്പെടുത്തുന്നു.കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം അടക്കം എല്ലാ സ്ഥാനങ്ങളിൽ നിന്നും ആസാദ് രാജിവച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ നിലവിലെ പോക്കിൽ വളരെ ദുഃഖമുണ്ടെന്നും സംഘടനപരമായി പാർട്ടി ശോഷിച്ചെന്നും സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു. പാർട്ടി വേദികളിൽ സജീവമായിരുന്നെന്നും കരുതിയിരുന്ന ആസാദിന്റെ രാജി പാർട്ടിയിലെ പലർക്കും അമ്പരപ്പുണ്ടാക്കിയിരുന്നു.

നാഷണൽ ഹെറാൾഡ് ദിനപത്രം കേസിൽ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചപ്പോൾ ആസാദ് കോൺഗ്രസ് ഗൗരവ് യാത്രയിൽ പങ്കെടുക്കുകയും പത്രസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വളരെ അപ്രതീക്ഷിതമായാണ് രാജി.സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് സമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. പ്രയാസകരമായ ഘട്ടത്തിൽ പൊതുസമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കഴിഞ്ഞ വർഷം നടന്ന ഒരു പൊതുപരിപാടിക്കിടെ പറഞ്ഞിരുന്നു.

2014 മുതൽ 2021 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിനെ കോൺഗ്രസ് രാജ്യസഭയിൽ നിന്ന് മാറ്റിനിർത്തിയത് വലിയ വിവാദങ്ങങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹം പാർട്ടിയുമായി കൂടുതൽ അകന്നത്. ജമ്മുകശ്മീരിന്റെ മുൻ മുഖ്യമന്ത്രികൂടിയായ ഗുലാംനബി ആസാദ്, മന്മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലും അംഗമായിട്ടുണ്ട്.ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയിൽ റഹ്‌മത്തുള്ള ഭട്ടിന്റെയും ബസ ബീവിയുടേയും മകനായി 1949 മാർച്ചിലാണ് ജനനം. കോൺഗ്രസിലൂടെ തന്നെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. രണ്ടു തവണ ലോക്സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഗുലാംനബി ആസാദിന്‍റെ രാജി കോണ്‍ഗ്രസ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടും.

Eng­lish Summary:
Ghu­lam Nabi crit­i­cized Rahul; Con­gress lead­er­ship shocked

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.