5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 27, 2024
May 17, 2024
December 10, 2023
December 7, 2023
November 10, 2023
August 12, 2022
April 1, 2022
March 2, 2022
February 13, 2022
January 13, 2022

ആത്മവിശ്വാസവും ശാരീരികമായ കരുത്തും കൊണ്ട് പെൺകുട്ടികൾ പ്രതിസന്ധികളെ തരണം ചെയ്യണം: വനിതാ കമ്മിഷന്‍

Janayugom Webdesk
തിരുവനന്തപുരം
January 12, 2022 4:46 pm

ആത്മവിശ്വാസവും ശാരീരികമായ കരുത്തും കൊണ്ട് പെൺകുട്ടികൾക്ക്  പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയണമെന്ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ  അഡ്വ.പി.സതീദേവി.  സമഗ്ര ശിക്ഷാ കേരളയുടെ  നേതൃത്വത്തിൽ ജില്ലയിലെ 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായി  നടത്തുന്ന സ്വയം പ്രതിരോധ പരിശീലനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. സ്വയം നിർണയിക്കാനും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനും കരുത്ത് കാട്ടുന്നതിൽ പെൺകുട്ടികൾ പരാജയ പ്പെടുന്നതാണ് സമീപകാലത്തെ പല പ്രശ്നങ്ങൾക്കും കാരണം.
ലിംഗപരമായ സമത്വത്തിലേക്ക് സ്ത്രീകൾ എത്തിച്ചേരണം.  കോഴിക്കോട് ഈ അടുത്ത കാലത്ത് പെൺകുട്ടികളോട് ശാരീരിക അതിക്രമത്തിന് മുതിർന്ന സാമൂഹ്യ വിരുദ്ധനെ ആ പെൺകുട്ടികളിലൊരാൾ കായികമായി നേരിടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു.  അത്തരത്തിലുള്ള പെൺകുട്ടികൾ വളർന്നു വരുന്ന നാടാണിത്.  അന്ന് ആ കുട്ടിയെ വീട്ടിൽ പോയി അഭിനന്ദിച്ചിരുന്നു.   അതിക്രമങ്ങളെ നേരിടാൻ ഓരോ പെൺകുട്ടിയും ഇത്തരത്തിൽ കരുത്ത് കാണിക്കണം.   മാനസികമായി കൂടി ബലം നേടാൻ  കായിക അഭ്യാസങ്ങളും ആയോധനകലകളും സഹായകമാകും.  മറ്റൊരു വീട്ടിൽ പോയി ജീവിക്കേണ്ടതാണ് എന്ന സന്ദേശം നൽകി വളർത്തുന്നതിനു പകരം ആത്മാഭിമാനത്തോടെ വളരാൻ  രക്ഷിതാക്കൾ പെൺകുട്ടികൾക്ക് അവസരമൊരുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് കരാട്ടേ, കളരി, കുങ്ഫൂ , നീന്തൽ, എയറോബിക്സ്  ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. കുട്ടികളിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധത്തിനുള്ള കഴിവും വർദ്ധിപ്പിക്കുക എന്നതാണ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന  പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള കോഴിക്കോട് ജില്ലാ പ്രോജക്റ്റ് കോഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ വി.പ്രവീൺ കുമാർ, നടക്കാവ് ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ കെ.ബാബു, ഹെഡ് മാസ്റ്റർ എം.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൾമാർ,  ഹൈസ്ക്കൂൾ പ്രധാനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Girls must over­come crises with con­fi­dence and phys­i­cal strength: Wom­en’s Commission

You may like this video also

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.