22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 23, 2024
November 12, 2024
November 10, 2024
October 14, 2024
October 13, 2024
October 13, 2024
September 27, 2024
September 21, 2024
September 20, 2024

ആഗോളവൽക്കരണം ഉപഭോക്തൃ സംസ്കാരം ഉണ്ടാക്കുന്നു: കൃഷിമന്ത്രി

Janayugom Webdesk
തൃക്കരിപ്പൂര്‍
March 4, 2022 7:27 pm

കാർഷിക ഉൽപ്പാദന മേഖലയിൽ ആഗോള കമ്പനികളുടെ കടന്നുകയറ്റം ഉപഭോക്തൃസംസ്കാരം മലയാളികളിൽ ഉണ്ടാക്കുന്നുവെന്ന് കൃഷിമന്ത്രി പി പ്രസാദ്. കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖല പ്രാദേശിക ഗവേഷണ കേന്ദ്രം പീലിക്കോടിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ് 2022 ന്റെ സംസ്ഥാനതല ശില്പശാലയുടെയും വിവിധ ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മണ്ണിൽ അധ്വാനിക്കുന്ന ഓരോ കർഷകനും അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയണം. കർഷകന്റെ കണ്ണല്ല മനസ്സാണ് നിറയേണ്ടത്. ഒരു കർഷകനും ലോകത്ത് കൃഷി ചെയ്യുന്നില്ല എങ്കിൽ അത് ലോകാവസാനം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ കർഷകർക്കും നിർണായകമായ പങ്ക് ഉണ്ടായിരുന്നു. കർഷക അനീതിക്കെതിരെ ബ്രിട്ടീഷുകാരോട് പോരാടിയ ടി എസ് തിരുമുമ്പിന്റെ പുണ്യഭൂമിയിൽ ആണ് ഈ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കർഷകവിരുദ്ധ നിലപാടുകൾ ഉണ്ടായാൽ കർഷകൻ സമരം ചെയ്യണമെന്നും കർഷകന്റെ നടുവൊടിഞ്ഞാൽ ദുരന്തമായിരിക്കും നാടിന് ഉണ്ടാവുക എന്ന് മന്ത്രി ഓർമിപ്പിച്ചു.

കേര‑ക്ഷീരകർഷകരുടെയും തീരദേശ നെൽകർഷകരുടെയും സംസ്ഥാനതല ശില്പശാലകളുടെ ഉദ്ഘാടനവും കേന്ദ്ര സ്റ്റാഫ് ക്ലബ്ബ് കലാകായിക മത്സരങ്ങളിൽ വിജയിച്ച മിഥിലാ ടീമിന് എവർ റോളിംഗ് ട്രോഫി വിതരണവും മന്ത്രി നിര്‍വഹിച്ചു. കർഷക പങ്കാളിത്ത ഗവേഷണ വികസന പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തുന്ന കർഷകരേയും സ്ഥാപനങ്ങളെയും മന്ത്രി ആദരിച്ചു.

Eng­lish Summary:Globalization cre­ates con­sumer cul­ture: Min­is­ter of Agriculture
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.