ജനിതകമാറ്റം വരുത്തിയ കടുക് അടിയന്തരമായി ഉല്പാദിപ്പിക്കേണ്ട സാഹചര്യം രാജ്യത്തുണ്ടോയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇത്തരത്തിലുള്ള ഉല്പാദനം പരിഹരിക്കാന്‍ കഴിയാത്ത പരിസ്ഥിതി ആഘാതത്തിന് കാരണമാകുമോയെന്നും സുപ്രീം കോടതി ആരാഞ്ഞു.
ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ അനുമതിക്കെതിരെ വിവിധ സംഘടനകൾ നൽകിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. സാങ്കേതിക വിഷയമായതിനാൽ കോടതിയുടെ പരിഗണനയിൽ വരില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ അനുമതി സംബന്ധിച്ചുള്ള നിയമ വിഷയങ്ങളാകും പരിഗണിക്കുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം ഉല്പാദന അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
English Summary: GM Mustard; Supreme Court expressed concern
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.