23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025
March 18, 2025
March 17, 2025
March 15, 2025
March 12, 2025
March 10, 2025

ആട് വീട്ടില്‍ കയറി: മുസ്‌ലിം യുവാവിനെ അയല്‍ക്കാര്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

Janayugom Webdesk
ലഖ്നൗ
September 7, 2022 5:12 pm

ഉത്തര്‍പ്രദേശില്‍ മുസ്‍ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്. മുസ്‌കീമിനെ കൊലപ്പെടുത്തിയതിന് ബിജെപി നേതാവും നഗർ പാലിക ചെയർമാനുമായ അശോക് കുമാർ ജയ്‌സ്വാളിനെ കൂടാതെ 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരയുടെ ഭാര്യ മോമിന ബീഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുസ്കീമിന്റെ ആട് അയൽവാസിയായ സന്ദീപിന്റെ വീട്ടില്‍ കയറിയതാണ് പ്രശ്നത്തിന് തുടക്കം. പിന്നീട് അത് വാക്ക് തര്‍ക്കത്തിലേയ്ക്ക് നയിക്കുകയും രാത്രിയിൽ പ്രതികള്‍ മുസ്‌കീമിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും അവരെ മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിനിടെ മുസ്‌കീം മരിച്ചു, മക്കളായ സൽമാൻ, അഫ്താബ്, ഷീബ, ഷബ്നം എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Goat entered the house: A Mus­lim youth was hacked to death by his neighbors

You may like this video also

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.