22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 17, 2024
June 11, 2024
April 18, 2024
February 22, 2024
January 13, 2024
October 18, 2023
October 5, 2023
September 21, 2023
September 11, 2023

സ്വർണക്കടത്ത് കേസ്; സ്വപ്നയെ ഇഡി വീണ്ടും ചോദ്യം ചെയ്യും

Janayugom Webdesk
June 18, 2022 6:51 pm

സ്വർണക്കടത്ത് കേസിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സ്വപ്നയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 22 ന് കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നക്ക് നോട്ടീസ് നൽകി.

സ്വപ്ന സുരേഷ്, കോടതിക്ക് നൽകിയ 27 പേജുള്ള രഹസ്യമൊഴി ഇഡി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വാങ്ങിയിരുന്നു. മൊഴി പരിശോധിച്ച ഇഡി മേധാവി അന്വേഷണവുമായി മുന്നോട്ടുപോകാൻ കൊച്ചി യൂണിറ്റിന് നിർദേശം നൽകിയതായാണ് വിവരം.

ആദ്യഘട്ടമായി സ്വപ്നയെ വിളിച്ചുവരുത്തും. കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്മെന്റിൽ ഉണ്ടോ എന്നാകും ഇഡി പരിശോധിക്കുക. 164 മൊഴിയിലെ വിവരങ്ങൾക്ക് അനുസൃതമായ തെളിവുകൾ കൈമാറുന്ന മുറയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഇഡി അധികൃതർ വ്യക്തമാക്കി.

Eng­lish summary;Gold smug­gling case; The swap­na will be ques­tioned again by ED

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.