28 March 2024, Thursday

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്ക്ക് പത്മഭൂഷണ്‍ കൈമാറി

Janayugom Webdesk
വാഷിങ്ടണ്‍
December 3, 2022 9:58 pm

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്ക്ക് പത്മഭൂഷണ്‍ സമ്മാനിച്ചു. യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിങ് സന്ധു കാലിഫോര്‍ണിയയിലെത്തിയാണ് അവാര്‍ഡ് കെെമാറിയത്. ഗൂഗിള്‍ സിഇഒയ്ക്ക് അവാര്‍ഡ് കെെമാറിയതില്‍ സന്തോഷമുണ്ടെന്ന് തരണ്‍ജിത്ത് സിങ് സന്ധു ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇ‌ൗ ബഹുമതി സമ്മാനിച്ചതില്‍ കടപ്പെട്ടിരിക്കുന്നെന്നും പരമോന്നത ബഹുമതിയില്‍ സന്തോഷമുണ്ടെന്നും അംബാസിഡര്‍ സന്ധുവിനോടും കൗണ്‍സിലര്‍ ജനറല്‍ പ്രസാദിനോടും നന്ദി പറയുന്നതായും സുന്ദര്‍ പിച്ചെ പറഞ്ഞു.

ലോകത്തെവിടെ പോയാലും ഇന്ത്യ തന്റെ സ്വത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടര പതിറ്റാണ്ടായി ഇന്ത്യയില്‍ ഗൂഗിളിന് വിജയകരമായി പ്രവ‍ത്തിക്കാന്‍ കഴിയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പിച്ചെ പറഞ്ഞു. ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ 24 ഭാഷകളില്‍ എട്ടെണ്ണം ഇന്ത്യയില്‍ നിന്നുള്ളതാണെന്നും ഇത് ഇന്ത്യയെ എങ്ങനെ ഗൂഗിള്‍ പരിഗണിക്കുന്നുവെന്നതിന് ഉദാഹരണമാണെന്നും പിച്ചെ പറഞ്ഞു.

Eng­lish Summary:Google CEO Sun­dar Pichai was award­ed the Pad­ma Bhushan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.