28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

February 1, 2024
January 31, 2024
January 20, 2024
January 20, 2024
January 15, 2024
January 10, 2024
January 6, 2024
December 31, 2023
December 27, 2023
December 27, 2023

സര്‍ക്കാരും, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും ഭക്തജനസേവനങ്ങളുറപ്പിച്ചു: മണ്ഡല പൂജയുടെ ആത്മനിർവൃതിയുമായി ഭക്തർ മലയിറങ്ങി

പുളിക്കല്‍ സനില്‍രാഘവന്‍
December 27, 2021 11:39 am

സംസ്ഥാന സര്‍ക്കാരിന്‍റെയും, ദേവസ്വം വകുപ്പിന്‍റെയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെയും അയ്യപ്പഭക്തന്‍മാരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് ശബരിമല സന്നിധാനത്ത് നടന്ന മണ്ഡല പൂജയുടെ ആത്മനിർവൃതിയുമായി ഭക്തർ മലയിറങ്ങി. സുഖദര്‍ശനം, സുരക്ഷിത തീര്‍ത്ഥാടനമാക്കി അയ്യപ്പ ഭക്തന്‍മാര്‍ക്ക് പരമാവധി സേവനം ചെയ്കു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളും , കെ. അനന്ദഗോപന്‍ പ്രസിഡന്‍റായി പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സദാജാഗരൂകരായിരുന്നു.

മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു.ഇനി മകരവിളക്കിനായി 30ന് വൈകിട്ട് അഞ്ചിനു നട തുറക്കുംഅത്താഴപൂജയ്ക്കു ശേഷം മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാർത്തി ധ്യാന നിരതനാക്കി രാത്രി 10ന് നട അടച്ചു. . ഇത്തവണത്തെ മകരവിളക്ക് ജനുവരി 14ന്. മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കി ജനുവരി 20ന് ക്ഷേത്ര നട അടയ്ക്കും.ശരണ വഴികളെ ഭക്തി സാഗരത്തിൽ ആറാടിച്ചാണു ആറന്മുളയില്‍ നിന്നും തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തേക്കു മല കയറി എത്തിയത്. ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗങ്ങളായ മനോജ് ചരളേൽ, പി.എം. തങ്കപ്പൻ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, എഡിജിപി എസ്.ശ്രീജിത്ത്, സ്‌പെഷൽ കമ്മിഷണർ എം. മനോജ്, എഡിഎം അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ മണ്ഡലപൂജ ദർശിച്ചുമണ്ഡല പൂജ ദിവസത്തില്‍ മാത്രം 33,751 തീർത്ഥാടകർ ദർശനം നടത്തി.

ഇത്തവണ മണ്ഡല പൂജയ്ക്കു ശേഷം വൈകിട്ടും തീർത്ഥാടകരുടെ പ്രവാഹമായിരുന്നു. ഉച്ചയ്ക്കു മണ്ഡല പൂജ കഴിഞ്ഞാൽസാധാരണ വൈകിട്ടു ദർശനത്തിനു സാധാരണ തിരക്ക് ഉണ്ടാകാറില്ല. 41 ദിവസം നീണ്ട മണ്ഡല കാലത്ത് 10.68 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി. മകരവിളക്ക് ഉത്സവത്തിനായിഡിസംബർ 30ന് ശബരിമല നടതുറക്കുമെങ്കിലും അന്ന് തീർത്ഥാടകർക്ക് പ്രവേശനം ഉണ്ടാകില്ല. അടുത്ത ദിവസം രാവിലെ 4 മണിയോടെ തീർത്ഥാടകരെ പ്രവേശിപ്പിക്കും. ജനുവരി 14ന് ആണ് മകരവിളക്ക് നടക്കുക.അതേസമയം നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തിയ തീർത്ഥാടകരിൽ കാര്യമായ വർദ്ധനയുണ്ടായതായി തിരുവതാം കൂർ ദേവസ്വംബോർഡ് വ്യക്തമാക്കി.

നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. നവംബർ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്റെ 41 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ നടവരവ് 78.92 കോടി രൂപയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായിരുന്ന കഴിഞ്ഞ വർഷം (2020 ൽ) ലഭിച്ച വരുമാനം വെറും 8 കോടി രൂപ മാത്രമായിരുന്നു. അരവണ വിൽപ്പനയിലൂടെ ഇക്കുറി 31കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തിൽ 29 കോടി രൂപയും നടവരവായി കിട്ടി. ഇതുവരെ ശബരിമല സന്നിധാനത്ത് 10.35 ലക്ഷം പേരാണ് ദർശനം നടത്തിയത്.

ഒരു ദിവസം 43000പേർ വരെ സന്നിധാനത്ത് ദർശനം നടത്തിയ ദിവസങ്ങൾ ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് എത്തിയ എല്ലാവർക്കും ദർശനം ലഭിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു. ഇടുക്കി പുല്ലേട് പാതതുറക്കുന്നതിന് വേണ്ടി സംസഥാന സർക്കാരിനെ സമീപിക്കുമെന്നും മകരവിളക്ക് കണക്കിലെടുത്ത് കൂടുതൽ അപ്പം അരവണ കൗണ്ടറുകൾ തുറക്കുമെന്നും കെ അനന്തഗോപൻ അറിയിച്ചു.മകരവിളക്കിന് നട തുറക്കുമ്പോൾ കൂടുതൽ ഇളവുകൾ അനുവദിക്കും.

കാനന പാതയിൽ കൂടി നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷ. ജനുവരി 11ന് എരുമേലി പേട്ടതുള്ളൽ. അന്ന് രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. മകരസംക്രമ പൂജയും മകരജ്യോതി ദർശനവും 14ന് വൈകിട്ട് 6.30ന് നടക്കും.പുല്ലുമേട് പാത തീർത്ഥാടകർക്കായി തുറക്കണമെന്നു സർക്കാരിനോട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തെളിച്ച് എടുത്തില്ലെങ്കിൽ നഷ്ടപ്പെടും. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് ഉന്നതാധികാര സമിതി യോഗം ചേരും.

പദ്ധതി പ്രവർത്തനങ്ങൾക്കു വേഗം കൂട്ടണമെന്നാണു ദേവസ്വം ബോർഡിന്റെ അഭിപ്രായം. എരുമേലിയിൽ 9 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന ഇടത്താവള നിർമ്മാണ ഉദ്ഘാടനം ജനുവരി 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും.

Eng­lish Sum­ma­ry: Gov­ern­ment and Tra­van­core Devas­wom Board­De­vo­tion­al ser­vices con­firmed: Devo­tees climbed the hill with the self-ful­fill­ment of Man­dala Puja.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.