കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ കപ്പ് അത് ലറ്റിക് മീറ്റ് കേരളത്തിന്റെ കായിക മേഖലയ്ക്ക് കരുത്താകുമെന്നും കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ കായിക മേഖലയുടെ വളർച്ചയ്ക്ക് എല്ലാ സഹായവും സർക്കാർ നല്‍കുന്നുണ്ട്. കളിക്കളമില്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ യാഥാർത്ഥ്യമാക്കും. കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ സർക്കാർ 550 ഓളം നിയമനങ്ങൾ നടത്തി. അർഹരായ താരങ്ങളുടെ ജോലി സർക്കാർ ഉറപ്പാക്കും’, മുഖ്യമന്ത്രി പറഞ്ഞു.
English Summary:Government will provide all assistance for the growth of sports sector: CM
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.