18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 7, 2025
April 7, 2025
April 6, 2025
April 5, 2025
April 1, 2025
March 30, 2025

ഗവര്‍ണറുടെ ആര്‍എസ്എസ് അജണ്ട; രാജ്ഭവനിലേക്ക് എഐവൈഎഫ് മാര്‍ച്ച് ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
November 2, 2022 9:53 am

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജ­­നക്ഷേമ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ആര്‍­­എസ്എസ് അജണ്ട നടപ്പിലാക്കുന്ന ഗവര്‍ണര്‍ക്കെതിരെ പ്ര­­ക്ഷോഭവുമായി എഐവൈഎഫ്. കേരളത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഗവര്‍ണറുടെ ആര്‍എസ്എസ് അജണ്ടയ്ക്കെതിരെ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. 

രാവിലെ 11 മണിക്ക് രാജ്ഭവന് മുന്നില്‍ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാളയം രക്തസാക്ഷി മ­ണ്ഡപത്തില്‍ നിന്ന് 10 മണിക്ക് മാര്‍ച്ച് ആരംഭിക്കും. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധവും ഏകാധിപത്യപരവുമായ ന­ടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സംസ്ഥാന പ്ര­സിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി ടി ജിസ്‌മോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഗവര്‍ണര്‍മാരെയും കേന്ദ്ര ഏ­ജന്‍സികളെയും ഉപയോഗിച്ച് ബി­ജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കമെന്നും ഇതിനെതിരായി സംഘടിപ്പിച്ചുവരുന്ന ശക്തമായ തുടര്‍പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ആദര്‍ശ് കൃഷ്ണ, സെക്രട്ടറി അഡ്വ. ആര്‍ എസ് ജയന്‍ എന്നിവരും പങ്കെടുത്തു. 

Eng­lish Summary:Governor’s RSS Agen­da; AIYF March to Raj Bha­van today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.