11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 9, 2025
March 7, 2025
March 1, 2025
March 1, 2025
March 1, 2025
February 28, 2025
February 28, 2025
February 27, 2025
February 27, 2025
February 25, 2025

ഗവര്‍ണറുടെ മാനസികനില പരിശോധിക്കണം: ടി ടി ജിസ്‍മോന്‍

Janayugom Webdesk
പാലക്കാട്
November 15, 2022 7:40 pm

ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ മനോനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം അത് പരിശോധിക്കണമെന്നും എഐവെെഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോന്‍ ആവശ്യപ്പെട്ടു. എഐവെെഎഫ് പ്രവര്‍ത്തകയോഗം പി ബാലചന്ദ്രമേനോന്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വഹിക്കുന്ന പദവിയുടെ അന്തസും ഔന്നിത്യവും മനസ്സിലാക്കാനുള്ള വിവേകം ഗവര്‍ണര്‍ക്കില്ലാത്തതുമൂലമാണ് കേരള ജനത അദ്ദേഹത്തെ വെറുക്കപ്പെട്ടവനായി മാറ്റിനിര്‍ത്തുന്നത്. ചാന്‍സിലര്‍ പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തുക മാത്രമല്ല ഗവര്‍ണര്‍ പദവി തന്നെ അനാവശ്യവും ആര്‍ഭാടവുമാണെന്ന വാദം സമൂഹത്തില്‍ ശക്തിപ്പെട്ടുവരികയാണെന്നുും ജിസ്മോന്‍ പറഞ്ഞു. പി ബാലചന്ദ്രമേനോന്‍ സ്മാരകത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ഷാജഹാന്‍ സ്വാഗതവും എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ ഷിനാഫ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Gov­er­nor’s state of mind should be checked: TT Jismon

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.