22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 16, 2024
November 12, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 23, 2024
October 13, 2024

കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എഐടിയുസി

Janayugom Webdesk
July 15, 2022 2:44 pm

കെട്ടിട  നിർമ്മാണ തൊഴിലാളികള്‍ക്ക് കൃത്യമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും ക്ഷേമനിധി ബോര്‍ഡ് ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

നിര്‍മ്മാണ മേഖല സ്ഥംഭിച്ച അവസ്ഥയില്‍ തൊഴിലാളികളോട് ചെയ്യുന്ന അനീതി അവസാനിപ്പിക്കണമെന്ന് എറണാകുളം കെ മുരളി സ്മാരക ഹാളില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സെക്രട്ടറിവിജയന്‍ കുനിശ്ശേരി അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിന്റ് സെക്രട്ടറി സി പി മുരളി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസാരിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സെസ് പിരിച്ചെടുക്കുവാന്‍ തീരുമാനിച്ചുവെങ്കിലും, ബോധപൂര്‍വ്വം ഇക്കാര്യത്തില്‍ ചില ജീവനക്കാര്‍ കാലതാമസം വരുത്തുന്നത് പ്രതിഷേധാര്‍ഹമാണ്.

കെട്ടിട നിര്‍മ്മാണ തൊഴിലാളി കളുടെ ആവശ്യമായ ഓണത്തിന് നല്‍കേണ്ട ഉത്സവ ബത്ത അനുവദിക്കുന്നതിന് വേണ്ട നിയമനടപടികള്‍  സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സിപി മുരളി ആവശ്യപ്പെട്ടു.

സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കാത്ത പക്ഷം ഓഗസ്റ്റ്  30ന് സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും നിര്‍മാണത്തൊഴിലാളികളുടെ നേതൃത്വത്തില്‍ മാര്‍ച്ച്  സഘടിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.

റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ ചെങ്ങറാ സുരേന്ദ്രന്‍, എം റസാക്ക്, അരവിന്ദന്‍, തങ്കമണി വാസുദേവന്‍, പേട്ട രവി, കെ രാധാകൃഷ്ണന്‍, കെ സുന്ദരന്‍, ബൈജു, വാസുദേവന്‍, കെ കെ ഷെല്ലി, ജെ ആന്റണി എന്നിവര്‍ സംസാരിച്ചു.

Eng­lish summary;Govt should inter­vene to pro­vide pen­sion to con­struc­tion work­ers: AITUC

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.