13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 13, 2025
January 13, 2025
January 12, 2025
January 11, 2025
January 11, 2025
January 11, 2025
January 10, 2025
January 9, 2025
January 9, 2025
January 8, 2025

പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളെ 24കാരന് വിവാഹം ചെയ്തു നല്‍കിയ മുത്തശ്ശി അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2024 4:26 pm

പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെ 24കാരന് വിവാഹം ചെയ്തു നല്‍കിയ മുത്തശ്ശി അറസ്റ്റില്‍. കര്‍ണ്ണാടക ബംഗളൂരുവിലെ സര്‍ജാപൂരിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഫെബ്രുവരി 15 നായിരുന്നു സംഭവം.

14 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ സർജാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. എട്ടാം ക്ലാസുകാരിയെ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെയാണ് 24 കാരന് വിവാഹം ചെയ്തു നൽകിയത്. പെൺകുട്ടിയുടെ മുത്തശ്ശിയും ഇവരുടെ മകനും മരുമകളും ചേർന്ന് നിർബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു. ഹലസിനകൈപുരയിലെ വിനോദ് കുമാർ എന്ന യുവാവാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്.

കൈവാരയിലെ യെല്ലമ്മ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ പെൺകുട്ടിയുടെ മുത്തശ്ശി, അമ്മായി, അമ്മാവൻ, ചെക്കന്റെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. എട്ടാം ക്ലാസുകാരിയെ പൊലീസും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് രക്ഷപ്പെടുത്തി.

മാതാപിതാക്കളുടെ പരാതിയിൽ പെൺകുട്ടിയുടെ മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും വരൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 366, ശൈശവ വിവാഹ നിയന്ത്രണ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു. വിവാഹത്തിൽ പങ്കെടുത്ത പൂജാരി ഉൾപ്പെടെ എല്ലാവരെയും കേസിൽ പ്രതികളായി പരിഗണിക്കുമെന്നും പൊലീസ്.

Eng­lish Summary:
Grand­moth­er arrest­ed for mar­ry­ing her minor grand­daugh­ter to 24-year-old

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.