22 March 2025, Saturday
KSFE Galaxy Chits Banner 2

കറുത്ത പാടുകള്‍ അകറ്റാന്‍ മുന്തിരി ഫേസ്‌പാക്ക്

Janayugom Webdesk
March 7, 2022 11:07 am

വിറ്റാമിനുകള്‍ ധാരണം അടിങ്ങിയിരിക്കുന്ന മുന്തിരി കിഴക്കാന്‍ മാത്രല്ല ഇനി മുഖത്തെ കറുപ്പ് അകറ്റാനും ഫലപ്രദമാണ്. ചര്‍മ്മ സംരക്ഷണത്തിന് പലവിധ ഉപായങ്ങള്‍ തേടുന്ന നമ്മള്‍ ഫലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ചര്‍മ്മത്തില്‍ എത്തരത്തിലുള്ള മാറ്റം വരുത്തുമെന്ന് അറിയാം. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരണമാണ് മുന്തിരിയില്‍. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ ധാരളമാണ് മുന്തിരിയില്‍. സൂര്യന്റെ പ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളും അകറ്റി ഇലാസ്തികത മെച്ചപ്പെടുത്താന്‍ സാധിക്കും.

 

ചര്‍മ്മത്തിന് വേണ്ടി  കെമിക്കലുകളെ അകറ്റി നിര്‍ത്തി മുന്തിരി ഫേസ്പാക്ക് ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?

  • കുരു കളഞ്ഞ് മുന്തിരി മിക്സിയില്‍ പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഫേസ്പാക്ക് ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടുന്നത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കും.
  • മുന്തിരി-ക്യാരറ്റ്, അരി എന്നിവ കൊണ്ടുള്ള ഒരു ഫേസ് തയ്യാറാക്കാം. ഇതിനായി നാല് ടീസ്പൂണ്‍ മുന്തിരി ജ്യൂസും ഒരു ടീസ്പൂണ്‍ അരിപ്പൊടി, ഒരു ടീസ്പൂണ്‍ കാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിച്ച്‌ നന്നായി ഇളക്കുക. ഈ പായ്ക്ക് ഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക.
  • എണ്ണമയമുള്ള ചര്‍മ്മത്തിന് പറ്റിയ പാക്കാണ് അടുത്തത്. നാല് ടീസ്പൂണ്‍ മുന്തിരി ജ്യൂസും അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക.15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഈ പാക്ക് ഇടാം.

Eng­lish Summary;grape face pack to bright­en your face
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.