18 May 2024, Saturday

Related news

March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023
October 22, 2023
October 7, 2023

ഗ്രീന്‍ കാര്‍ഡ് കാലതാമസം: നടപടിയെടുക്കണമെന്ന് യുഎസ് നിയമനിർമ്മാതാക്കൾ

Janayugom Webdesk
വാഷിങ്ടണ്‍
July 29, 2023 10:10 pm

ഇന്ത്യക്കാർക്കുള്ള ഗ്രീന്‍ കാര്‍ഡ് കാലതാമസം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് പ്രസിഡന്റ് ജോ ബെെഡനോട് ആവശ്യപ്പെട്ട് യുഎസ് നിയമനിർമ്മാതാക്കൾ. കോണ്‍ഗ്രസ് അംഗങ്ങളായ രാജാ കൃഷ്ണമൂര്‍ത്തിയുടെയും ലാറി ബുക‍്ഷന്റെയും നേതൃത്വത്തില്‍ 56 അംഗങ്ങൾ അടങ്ങുന്ന സംഘം സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി അലജാൻഡ്രോ മയോർക്കസിനും കത്ത് നല്‍കി.
തൊഴിൽ അധിഷ്‌ഠിത വിസ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനുള്ള എല്ലാ തീയതികളും നിലവിലുള്ളത് രേഖപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. വിവേചനപരമായ ഇമിഗ്രേഷൻ സംവിധാനമാണ് കാത്തിരിപ്പ് കാലാവധി വര്‍ധിക്കാനുള്ള അടിസ്ഥാന കാരണമെന്നും പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടാല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും രാജാ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ആവശ്യമെങ്കിൽ, പ്രസിഡന്റ് തന്റെ പ്രത്യേക അധികാരം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപേക്ഷകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭ്യമാകാന്‍ 200 വര്‍ഷമെടുക്കുമെന്ന് ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആന്റ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസ് പറയുന്നു. ഗ്രീൻ കാർഡ്, എച്ച്-1 ബി വിസ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് എഫ്ഐഐഡിഎസ് നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക കമ്പനികൾ ഗ്രീന്‍ വിസകളെ ആശ്രയിക്കുന്നുണ്ട്. എല്ലാ തീയതികളും നിലവിലുള്ളത് എന്ന് അടയാളപ്പെടുത്തുന്നത്, അപേക്ഷകരുടെ രാജ്യം അടിസ്ഥാനമാക്കിയുള്ള മുൻഗണനാ തീയതി പരിഗണിക്കാതെ തൊഴിൽ അടിസ്ഥാനമാക്കിയുള്ള അപേക്ഷകൾ ഫയൽ ചെയ്യാൻ അനുവദിക്കുമെന്നാണ് നിയമനിര്‍മ്മാതാക്കള്‍ പറയുന്നു.

eng­lish sum­ma­ry; Green card delays: US law­mak­ers urge action

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.