7 September 2024, Saturday
KSFE Galaxy Chits Banner 2

പച്ചമുളക് കൃഷിയ്ക്ക് തുടക്കം കുറിച്ചു

Janayugom Webdesk
ചേര്‍ത്തല
April 2, 2022 5:34 pm

ജൈവകർഷകൻ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേ തയ്യിൽ വി പി സുനിലിന്റെ ആശാരിപറമ്പിലെ ഒരേക്കർ സ്ഥലത്താണ് പൂർണ്ണമായും ജൈവ രീതിയിൽ പച്ചമുളക് കൃഷി തുടങ്ങിയത്.

ആറായിരം ചുവട് പച്ചമുളക് തൈകളാണ് നട്ടത്. കഴിഞ്ഞ ദിവസം കൃഷിസ്ഥലത്ത് തമിഴ് നാട്ടിൽ നിന്നെത്തിച്ച വളം ഇറക്കുന്നതുമായി ബന്ധപ്പെട്ട് നോക്കുകൂലി ചോദിയ്ക്കുകയും നൽകാത്തതിനെ തുടർന്ന് കൃഷിജോലികൾ തടസ്സപ്പെടുത്തിയും, ഇറക്കിയ വളം അടുത്ത തൊട്ടിലെറിഞ്ഞ് നശിപ്പിച്ച സ്ഥലത്താണ് വീണ്ടും കൃഷി തുടങ്ങിയത്. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ആദ്യ തൈ നട്ടു ഉദ്ഘാടനം ചെയ്തു. എം സി സിദ്ധാർത്ഥൻ, എസ് പ്രകാശൻ,എസ് സനിൽ, ജയേഷ്, എം ഡി സുധാകരൻ, ബ്രൈറ്റ് എസ് പ്രസാദ്, എസ് സുരേഷ്, പി തങ്കച്ചൻ, എ ടി സുരേഷ് ബാബു, വേണു ആശാരിപറമ്പിൽ, സ്മിത രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.