25 April 2024, Thursday

Related news

April 25, 2024
April 25, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് : ബിജെപിക്ക് ബദലായി തീവ്രഹിന്ദുത്വ അജണ്ടയുമായി ഡി ജി വന്‍സാരയുടെ പ്രജാ വിജയ് പാര്‍ട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
November 11, 2022 1:12 pm

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിയെ നേരിടാനായി മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ ഡി ജി വന്‍സാരയുടെ നേതൃത്വത്തില്‍ പ്രജാവിജയ് പാര്‍ട്ടി ആരംഭിച്ചു. ബിജെപി ഉയര്‍ത്തുന്ന ഹിന്ദുത്വവര്‍ഗീതയേക്കാള്‍ തീവ്രഹിന്ദുത്വവര്‍ഗ്ഗീയത പ്രധാന അജണ്ടയാക്കിയാണ് അദ്ദേഹം പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. സി ജി വന്‍സാര ഗുജറാത്തിലെ ഒരു വിവാദ ഐഎസ് ഒഫീസര്‍കൂടിയാണ്. ഹിന്ദുത്വ അധിഷ്ഠിത പാര്‍ട്ടിയായിട്ടാണ് ബിജെപി രൂപീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പാര്‍ട്ടി ഭരണത്തിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നു വന്‍സാര ആരോപിച്ചു.

അതിനാലാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബിജെപി ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഗുജറാത്ത് തീവ്രവാദവിരദ്ധസ്ക്വാഡിന്‍റെ തലപ്പത്തിരിക്കുമ്പോള്‍ നടന്ന നിയമവുരദ്ധ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍സാരയെ ഏററുമുട്ടല്‍ സ്പെപ്യലിസ്റ്റ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 

ബിജെപി സര്‍ക്കാരിനു അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന വന്‍സാരക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു ലഭിക്കുമെന്നു കണക്കുകൂട്ടിയിരുന്നു. തനിക്ക് ബിജെപിയോടു കൂറും പാര്‍ട്ടിഉയര്‍ത്തിപിടിക്കുന്ന ഹിന്ദുത്വ അജണ്ടക്കുമായി നിലകൊള്ളുകയും ചെയ്തു. അതിനായി കഠിനമായി പരിശ്രമിച്ചു. എന്നാല്‍ ബിജെപി നേതൃത്വം തന്നെ തള്ളുകയായിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.ചൊവ്വാഴ്ചയാണ് വന്‍സാര പ്രജാവിജയ് പാര്‍ട്ടി രൂപീകരിച്ചത്,

സംസ്ഥാനത്തെ 182 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും, മതപുരോഹിതരെ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളായി പരിഗണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതപുരോഹിതരും ഈ സമൂഹത്തിന്‍റെ ഭാഗമാണെന്നും വന്‍സാര പറയുന്നു. ഗുജറാത്തിലെ ജനങ്ങള്‍ ഹിന്ദുത്വ ഇതരപാര്‍ട്ടികളെ പെട്ടന്ന് അംഗീകരിക്കില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദുത്വപാര്‍ട്ടിക്ക് മാത്രമേ ബിജെപിക്ക് ബദലായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്നും അതാണ് പ്രജാവിജയ് പാര്‍ട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രജാവിജയ്പാര്‍ട്ടി ഹിന്ദുത്വപാര്‍ട്ടിയാണെന്നു സംസ്ഥാനത്തെയും, രാജ്യത്തെയും ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി രാഷട്രീയ അധികാത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ താന്‍രൂപീകരിച്ച പാര്‍ട്ടി രാഷട്രീയ അധികാരത്തിനൊപ്പം ‚മതത്തിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും, ആഭ്യന്തരമന്ത്രി അമിത്ഷായോടും ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു 

Eng­lish Summary:
Gujarat Assem­bly Elec­tions: DG Vansara’s Pra­jav­i­jay Par­ty with Rad­i­cal Hin­du Agen­da as Alter­na­tive to BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.