ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താന്‍ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബർ 1, 5 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജിവ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. 2023 ഫെബ്രുവരി 18ന് ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി കഴിയും. തുടര്‍ച്ചയായി ആറു തവണയും ഗുജറാത്തില്‍ ബിജെപിക്കാണ് വിജയം എന്നാൽ സീറ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയില്‍ ഭൂരിപക്ഷ ലഭിക്കാന്‍ 92 സീറ്റ് വേണം. 2017 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കു ഏറ്റവും കുറഞ്ഞ എണ്ണം സീറ്റുകളാണ് ഗുജറാത്തില്‍ ലഭിച്ചത്.
English Summary:Gujarat assembly elections in two phases
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.