13 May 2024, Monday

Related news

May 11, 2024
May 6, 2024
April 11, 2024
April 5, 2024
April 1, 2024
March 24, 2024
February 24, 2024
February 21, 2024
February 15, 2024
February 1, 2024

ജിഗ്നേഷ് മേവാനിയുടെ എംഎല്‍എ ഫണ്ടില്‍ ഗുജറാത്തിലെ ഏറ്റവും വലിയ ഓക്സിജന്‍ പ്ലാന്റ്

Janayugom Webdesk
വദ്ഗാം
August 30, 2021 9:49 pm

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. ദളിത് നേതാവും സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത് ഗുജറാത്തില ഏറ്റവും വലിയ ഓക്സിജന്‍ പ്ലാന്റ് കൂടിയാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
മേവാനിയുടെ മണ്ഡലമായ വദ്ഗാമിലെ ഛാപ്പി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമായത്. 800 ജംബോ സിലിണ്ടറുകളിലേക്ക് പ്രതിദിനം ഓക്സിജന്‍ നിറയ്ക്കാന്‍ കഴിയുന്ന പ്ലാന്റിന് 13,000 ലിറ്റര്‍ ഉല്പാദനശേഷിയുണ്ട്. 

മേവാനിക്കൊപ്പം ഫാ. നെല്‍സണ്‍, മുക്തേശ്വര്‍ ഗിരി മഹാരാജ്, മൗലാന അബ്ദുള്‍ ഖുദുസ്, ബുദ്ധമത നേതാവ് സതീഷ് രാഷ്ട്രപാല്‍ എന്നിവര്‍ സംയുക്തമായി പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. വദ്ഗാം മണ്ഡലത്തിലെയും ബനസ്കാന്ത ജില്ലയിലെയും ജനങ്ങള്‍ക്ക് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഇത് ഒരു തുടക്കമായി മാറുമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും മറ്റും വെല്ലുവിളികള്‍ മറികടന്നാണ് പ്ലാന്റ് പ്രവര്‍ത്തം ആരംഭിച്ചിരിക്കുന്നത്. 

കോവിഡ് രണ്ടാം തരംഗത്തില്‍ എന്‍ജിഒകളുടെയും ക്രൗഡ് ഫണ്ടിങിന്റെയും സഹായത്തോടെ പ്ലാന്റ് നിര്‍മ്മിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ഇതിനായി പ്രവര്‍ത്തനം ആരംഭിച്ച അക്കൗണ്ടുകള്‍ അധികൃതര്‍ മരവിപ്പിച്ചു. ഇതോടെ കോവിഡ് പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി എംഎല്‍എ ഫണ്ട് വിനിയോഗിക്കാന്‍ മേവാനി ഹൈക്കോടതിയില്‍ നിന്നും അനുമതി നേടുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ എംഎല്‍എമാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ ഫണ്ട് വിനിയോഗിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

ENGLISH SUMMARY:Gujarat’s largest oxy­gen plant fund­ed by Jig­nesh Mewani’s MLA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.