23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 12, 2024
October 28, 2023
September 8, 2023
August 22, 2023
August 9, 2023
July 29, 2023
July 21, 2023
May 23, 2023
December 24, 2022
September 24, 2022

ഗ്യാന്‍വാപി: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് ഡിയു പ്രൊഫസറെ അറസ്റ്റ് ചെയ്തു

Janayugom Webdesk
ന്യൂഡൽഹി
May 21, 2022 9:41 am

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയ ശിവലിംഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസർ രത്തൻ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സർവകലാശാലക്ക് കീഴിലെ ഹിന്ദു കോളേജിലെ ചരിത്ര അധ്യാപകനാണ് ഡോ. രത്തൻ ലാൽ.

ഇന്ത്യൻ ശിക്ഷാ നിയമം 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക), 295 എ (മനഃപൂർവമായ പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരമാണ് ലാലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് ലാലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ശിവലിംഗത്തിനെതിരെ അപകീർത്തികരവും പ്രകോപനപരവുമായ ട്വീറ്റ് അടുത്തിടെ ലാൽ പങ്കുവെച്ചിരുന്നുവെന്ന് അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതിയിൽ പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ വിഷയം വൈകാരിക സ്വഭാവമുള്ളതാണ്, വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അഭിഭാഷകൻ തന്റെ പരാതിയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Gyan­wapi: DU pro­fes­sor arrest­ed for post­ing on social media

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.