19 April 2024, Friday

ഭോപ്പാലില്‍ ഹനുമാന്‍ ജയന്തിആഘോഷ ഘോഷയാത്ര ; മുസ്ലീംപുരോഹിതര്‍ ആശങ്കയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2022 4:40 pm

മധ്യപ്രദേശിലെ ഭോപ്പാലിന്റെ വിവിധ പ്രദേശങ്ങളിൽ ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകി. ജയ് മാ ഭവാനി എന്ന ഹിന്ദു സംഘടനയ്ക്ക് മുമ്പാകെ 16 ഉപാധികൾ ഉന്നയിച്ചതിന് ശേഷമാണ് യാത്രക്ക് അനുമതി നൽകിയതെന്ന് സോൺ 3 ഡിസിപി റിയാസ് ഇഖ്ബാൽ പറഞ്ഞു.

ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ ആയുധങ്ങൾ കൈവശം വെക്കാൻ പാടില്ല, ആക്ഷേപകരമായ മുദ്രാവാക്യങ്ങളും ബാനറുകളും പോസ്റ്ററുകളും അനുവദിക്കില്ല, മറ്റ് മതത്തിലോ വിഭാഗത്തിലോ ഉള്ള ആളുകളെ വേദനിപ്പിക്കരുത്, എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടായാൽ സംഘാടകൻ ഉത്തരവാദിയായിരിക്കും എന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഘോഷയാത്ര നടത്താൻ അനുവാദം നൽകിയത്. ജയ് മാ ഭവാനി ഹിന്ദു സംഘടനയുടെ (ജെഎംബിഎച്ച്എസ്) വൈസ് പ്രസിഡന്റ് നവീൻ ഖരെയാണ് ഘോഷയാത്ര നടത്താൻ അനുമതി തേടിയിരിക്കുന്നത്. 

കാളി ഘട്ട് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ചാർ ബട്ടി ചൗരാഹ, ബുധ്വാര, ഇത്വാര, മംഗൽവാര, ആസാദ് മാർക്കറ്റ്, ജുമേരാത്തി, ഘോഡ വഴി സിന്ധി കോളനിയിലേക്ക് പ്രവേശിക്കും. നാളെ വൈകീട്ട് 4.30‑നാണ് ഘോഷയാത്ര ആരംഭിക്കുക. ഘോഷയാത്ര സമാധാനപരമായും ഐക്യത്തോടെയും നടത്തുമെന്നും പൊലീസിന്റെ നിബന്ധനകൾ കർശനമായി പാലിക്കുമെന്നും ജെഎംബിഎച്ച്എസ് പ്രസിഡന്റ് ഭാനു ഹിന്ദു പറഞ്ഞു. അതേ സമയം ഭോപ്പാൽ ഖാസി സയ്യിദ് മുഷ്താഖ് അലി നദ്‌വിയുടെ നേതൃത്വത്തിലുള്ള മുസ്ലീം പുരോഹിതരുടെ ഒരു പ്രതിനിധി സംഘം.

പോലീസ് ഡയറക്ടർ ജനറൽ സുധീർ സക്‌സേനയെയും ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെയും കണ്ട് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഹനുമാൻ ജയന്തി ദിനത്തിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടത്തുന്ന ഘോഷയാത്ര. അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കുമെന്നും ഇത് തടയാൻ മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ കർശന സുരക്ഷ ഉറപ്പാക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ഈ റംസാൻ ഉത്സവ വേളയിൽ, ഈ പ്രദേശങ്ങളിലെ മുസ്ലീം സമുദായത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും ഇവർ കൂട്ടിച്ചേർത്തു.

എന്നാൽ മുസ്ലീം ആധിപത്യ പ്രദേശങ്ങളിൽ മാത്രമല്ല. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ ഹനുമാൻ ജയന്തി ദിനത്തിൽ ഘോഷയാത്ര നടത്തുമെന്ന് ബജ്റംഗ്ദൾ പ്രഖ്യാപിച്ചു. ഇത്വാര, ബുധ്വാര പ്രദേശങ്ങളിൽ ഘോഷയാത്ര നടത്തണമെന്ന് അവർ സോഷ്യൽ മീഡിയയിൽ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 

അടുത്തിടെ നടന്ന ഖർഗോൺ സംഭവത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. പരിപാടിക്ക് മുൻ കരുതിൽ എന്നപോലെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിസിപി റിയാസ് ഇഖ്ബാൽ പറഞ്ഞു.

Eng­lish Summary:Hanuman Jayan­ti pro­ces­sion in Bhopal; Mus­lim cler­ics worried

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.