23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 19, 2025
April 17, 2025
April 17, 2025
April 12, 2025
April 10, 2025
April 10, 2025

പീഡനപരാതി; ടാറ്റു ആര്‍ട്ടിസ്റ്റിന്റെ അറസ്റ്റ് ഉടനെന്ന് പൊലീസ്

Janayugom Webdesk
കൊച്ചി
March 5, 2022 7:10 pm

ടാറ്റൂ ആർട്ടിസ്റ്റ് പി എസ് സുജേഷിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസ്. സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റായ സുജേഷിനെതിരെ ആറ് പേരാണ് പരാതിയുമായി വന്നിരിക്കുന്നത്. നേരത്തെ പല യുവതികളും സുജേഷിനെതിരെ പരാതി നൽകാൻ മടിച്ചിരുന്നു.

2017 മുതൽ പലരെയും സുജേഷ് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പരാതി ഉയർന്നതോടെ സുജേഷ് ഒളിവിൽ പോയിരിക്കുകയാണ്. പാലാരിവട്ടം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലാണ് സുജേഷിനെതിരെയുള്ള പരാതികൾ ലഭിച്ചിരിക്കുന്നത്. ബംഗളുരുവിൽ താമസിക്കുന്ന യുവതി കഴിഞ്ഞ ദിവസമാണ് ടാറ്റൂ ചെയ്യുന്നതിനിടെ സുജേഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ മെയിൽ വഴി പരാതി കൈമാറിയത്. അതിന് പിന്നാലെയാണ് മറ്റ് പലരും പരാതികളുമായി എത്തിയത്.

കൊച്ചിയിലെ ഇൻക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റാണ് സുജേഷ്. അതെ സമയം, സുജേഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ നാഗരാജു വ്യക്തമാക്കി. കൂടുതൽ സ്ത്രീകൾക്ക് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള അഞ്ച് വകുപ്പുകളാണ് സുജേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

eng­lish sum­ma­ry; Harass­ment com­plaint; Police say tat­too artist arrest­ed immediately

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.