21 May 2024, Tuesday

Related news

May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024

വിദ്വേഷം കടുപ്പിക്കുക; എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മോഡിയുടെ കത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2024 10:49 pm

വോട്ടെടുപ്പിന്റെ ഇനിയുള്ള ഘട്ടങ്ങളില്‍ വിദ്വേഷ പ്രചരണം കടുപ്പിക്കണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കത്ത്. മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോരുത്തര്‍ക്കായി അയച്ച കത്തിലാണ് ആദിവാസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണം കോണ്‍ഗ്രസും ഇന്ത്യ സഖ്യ കക്ഷികളും മുസ്ലിങ്ങള്‍ക്ക് അനധികൃതമായി വകമാറ്റുമെന്ന് ശക്തമായി പ്രചരിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. കത്ത് കേന്ദ്ര ആരോഗ്യമന്ത്രിയും ഗുജറാത്തിലെ പോര്‍ബന്തര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ മന്‍സുഖ് മാണ്ഡവ്യ എക്സില്‍ പങ്കുവച്ചു. ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ലെന്നും ഓരോ വോട്ടും ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയെ സഹായിക്കുമെന്നും മോഡി കത്തില്‍ പറയുന്നു. 

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടാനും മോഡി തയ്യാറായി. ഗുജറാത്തിലും കേന്ദ്രത്തിലും സഹപ്രവര്‍ത്തകനായ താങ്കള്‍ ബിജെപിയുടെ കരുത്തരായ പ്രവര്‍ത്തകരില്‍ പ്രമുഖനാണെന്ന് മോഡി പ്രശംസിക്കുന്നു.
വോട്ടെടുപ്പ് ദിവസം വോട്ടുചെയ്യാൻ സമ്മതിദായകരെ പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി എന്ന നിലയിൽ, ഓരോ നിമിഷവും പൗരന്മാരുടെ ക്ഷേമത്തിനായി സമർപ്പിക്കുന്നു എന്ന എന്റെ ഉറപ്പ് ഓരോ വോട്ടറെയും അറിയിക്കണമെന്നും അവരെ ബൂത്തിലെത്തിക്കണമെന്നും മോഡി അഭ്യര്‍ത്ഥിക്കുന്നു.

ആദ്യ രണ്ടുഘട്ട തെരഞ്ഞെടുപ്പുകളിലും വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് ബിജെപിക്കെതിരാണെന്ന നിരീക്ഷകരുടെ വിലയിരുത്തല്‍ ശരിയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൂടുതല്‍ കടുത്ത വിദ്വേഷപ്രചരണം നടത്തി സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കണമെന്നും പരമാവധി പേരെ ബൂത്തിലെത്തിക്കണമെന്നുമാണ് മോഡി ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.
400 സീറ്റ് എന്‍ഡിഎയ്ക്കും ബിജെപിക്ക് മാത്രം 370 എംപിമാരെയും ലഭിക്കുമെന്ന് വീരവാദം മുഴക്കിയിരുന്ന മോഡി രണ്ടാംഘട്ടം പിന്നിട്ടപ്പോഴേക്കും നടക്കുന്നത് അസാധാരണ തെരഞ്ഞെടുപ്പാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് വിദ്വേഷപ്രസംഗങ്ങളും സംവരണത്തിന്റെ പേരിലുള്ള തെറ്റിദ്ധരിപ്പിക്കലുകളും പ്രചരണായുധമാക്കുന്നത്.
ബിജെപി അധികാരത്തിലെത്തുമെന്ന് ആവേശം കൊണ്ടിരുന്ന മോഡി അക്കാര്യത്തിലുള്ള ആശങ്കകളും പ്രകടിപ്പിച്ചു തുടങ്ങി. വിദ്വേഷം, വിഭജനം എന്നിവയ്ക്കൊപ്പം പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ രാജ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രധാനഭാഗം. 

Eng­lish Sum­ma­ry: hard­en the hatred; Mod­i’s let­ter to NDA candidates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.