24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

ഹരിപ്പാട് കൊലപാതകം;ഒരു പ്രതികൂടി പിടിയില്‍

Janayugom Webdesk
ഹരിപ്പാട്
March 4, 2022 2:16 pm

ഹരിപ്പാട്: ക്ഷേത്രത്തിലെ ദേശ താലവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ആർ എസ് എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. മറ്റൊരു പ്രതി ഹരിപ്പാട് കോടതിയിൽ കീഴടങ്ങി. കുമാരപുരം പൊത്തപ്പള്ളി തുണ്ട്തറയിൽ കിഴക്കതിൽ അഭിജിത്തിനെ (19) ആണ് മാന്നാറിൽ ഉള്ള ബന്ധു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

താമല്ലാക്കൽ കൊച്ചു പടീറ്റതിൽ വിഷ്ണു (കൊച്ചു വിഷ്ണു ‑21 )ആണ് കോടതിയിൽ കീഴടങ്ങിയത്. കേസിലെ പ്രതികളായ കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരിൽ വടക്കേതിൽ നന്ദു (കരിനന്ദു-26), കുമാരപുരം താല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), പൊത്തപ്പള്ളി കുമാരപുരം പീടികയിൽ ടോം തോമസ് (27), കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണുകുമാർ (29), കുമാരപുരം എരിക്കാവ് കൊച്ചു പുത്തൻ പറമ്പിൽ സുമേഷ് (33), കുമാരപുരം താമല്ലാക്കൽ പുളിമൂട്ടിൽ കിഴക്കതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് നിഷാ നിവാസിൽ കിഷോർ (34) എന്നിവർ റിമാന്റിലാണ്. കുമാരപുരം പുത്തൻകരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെയുണ്ടായ തർക്കത്തിലാണ് ശരത്ചന്ദ്രൻ കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനോജ്‌ വെട്ടേറ്റ് കോളേജ് ആശുപത്രിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.