ഹർത്താലിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. പോപ്പുലർഫ്രണ്ട് ഹർത്താലിനെത്തുടർന്നുണ്ടായ അക്രമത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. കെഎസ്ആർടിസിക്കെതിരെ ഇനി അക്രമം ഉണ്ടാകാത്ത വിധം നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും നടപടികൾ വിലയിരുത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന ആക്രമണങ്ങളിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയുടെ നഷ്ടം ബസുകൾ തകർന്നതിലൂടെ മാത്രമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രിപ്പ് മുടങ്ങിയതിലൂടെയും നഷ്ടം ഉണ്ടായിട്ടുണ്ട്. ജീവനക്കാരുടെ മെഡിക്കൽ ചെലവുകളും നഷ്ടത്തിന്റെ പരിധിയിൽ വരും. നഷ്ടം എത്രയും പെട്ടെന്ന് ഈടാക്കണം. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും നടപടികൾ വിലയിരുത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
English Summary: Hartal losses to be recovered from aggressors: HC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.