27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 28, 2024
June 27, 2024
November 17, 2023
October 26, 2023
September 1, 2023
August 14, 2023
August 12, 2023
August 4, 2023
July 20, 2023
July 15, 2023

പുഞ്ച കൃഷിയുടെ വിളവെടുപ്പ് നടത്തി

Janayugom Webdesk
ആലപ്പുഴ
March 7, 2022 8:25 pm

 

മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്ത് പാടശേഖര നെല്ല് ഉല്പാദക സമിതിയുടെ നേതൃത്വത്തിൽ എലിപ്പനത്ത് നടന്ന പുഞ്ചകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. 165 ഏക്കർ സ്ഥലത്ത് 85 കർഷകരുടെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്.

പി പി ചിത്തരഞ്ജൻ എംഎൽഎ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ സബീന, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത് കുമാർ, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എസ് സന്തോഷ്, ഗ്രാമപ്പഞ്ചായത്തംഗം കെ എസ് ഹരിദാസ്, മണ്ണഞ്ചേരി കൃഷി ഓഫീസർ പി എ സമീറ, പാടശേഖര സമിതി സെക്രട്ടറി ടി എം സമദ് എന്നിവർ പ്രസംഗിച്ചു. പൊന്നാട് പാടശേഖരസമിതി പ്രസിഡന്റ് പി എൻ ദാസൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി വി ചിദംബരൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.