തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ജാമ്യം കര്‍ശന ഉപാധികളോടെ. പ്രായം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി.
കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.
വിദ്വേഷ പ്രസംഗം ആവര്‍ത്തികരുതെന്ന് പി സി ജോര്‍ജിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം വെണ്ണല വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോര്‍ജിന് മൂൻകൂര്‍ ജാമ്യം അനുവദിച്ചു.
English summary; Hate speech; Bail for PC George
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.