27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 22, 2024
July 18, 2024
July 18, 2024
July 17, 2024
July 12, 2024
July 5, 2024
July 4, 2024
July 3, 2024

വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തെ അന്തരീക്ഷത്തെ മലിനമാക്കുന്നു: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2022 10:28 pm

വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തെ അന്തരീക്ഷത്തെ മലിനമാക്കുകയാണെന്നും ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുകാട്ടി ഹര്‍പ്രീത് മന്‍സുഖാനിയാണ് കോടതിയെ സമീപിച്ചത്.
‘ഹര്‍ജിക്കാരന്റെ വാദം തീര്‍ത്തും ശരിയാണ്. വിദ്വേഷ പ്രസംഗങ്ങള്‍ ഈ അന്തരീക്ഷത്തെ മൊത്തം മലിനമാക്കുകയാണ്’ സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെനനും ചീഫ് ജസ്റ്റിസ് പറഞ്ഞു.

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. വിദ്വേഷ പ്രസംഗം ലാഭകരമായ ബിസിനസാക്കി മാറ്റിയിരിക്കുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ തുടര്‍ക്കഥയായി ന്യൂനപക്ഷ വിഭാഗക്കാര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. കേസ് വീണ്ടും അടുത്തമാസം ഒന്നിന് പരിഗണിക്കും.

Eng­lish Sum­ma­ry: Hate Speech­es Are Sul­ly­ing Entire Atmos­phere: supreme court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.