2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഈ വർഷമാദ്യം നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുമിടയിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ 130 വിദ്വേഷ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്രസർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തെരഞ്ഞെടുപ്പിനിടെ ഡാറ്റ ചോർന്നതായി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) അറിയിച്ചിട്ടുണ്ടെന്നും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി നിയമമന്ത്രി കിരൺ റിജിജ്ജു പറഞ്ഞു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 58 വിദ്വേഷ വാർത്താ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേ വർഷത്തിലെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു കേസ് മാത്രമാണുണ്ടായത്. 2019ലെ ഝാർഖണ്ഡ് തെരഞ്ഞെടുപ്പിലും 2020ലെ ബിഹാർ തെരഞ്ഞെടുപ്പിലും പരാതിയുണ്ടായിട്ടില്ല.
2020ലെ ഡൽഹി തെരഞ്ഞെടുപ്പിൽ 34 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം നടന്ന അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 29 വിദ്വേഷ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന ഗോവ, മണിപ്പുർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, യുപി തെരഞ്ഞെടുപ്പിൽ ഇത്തരം കേസുകളുടെ എണ്ണം എട്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
English Summary:Hate stories in elections: 130 in three years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.