22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 18, 2024
September 16, 2024
April 16, 2024
February 28, 2024
February 21, 2024
February 7, 2024
November 28, 2023
August 25, 2023

‘ദേ പുട്ടി‘ല്‍ ഷെയറുണ്ട്; പക്ഷെ വ്യവസായി ഞാനല്ല: പ്രവാസി വ്യവസായി

Janayugom Webdesk
കോട്ടയം
January 15, 2022 6:51 pm

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ച വി ഐ പി താനല്ലെന്ന് കോട്ടയത്തെ പ്രവാസി മെഹബൂബ്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപുമായി ബിസിനസ് ബന്ധം മാത്രമാണുള്ളത്. ദിലീപിന്റെ ‘ദേ പുട്ട്’ റെസ്റ്റോറന്റിൽ തനിക്ക് ഷെയർ ഉണ്ട്.

ദേ പുട്ടിന്റെ ഖത്തർ ശാഖയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാനായി മൂന്ന് വർഷം മുമ്പാണ് ദിലീപിനെ കണ്ടത്. കേസിൽ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം അദേഹത്തിന്റെ വീട്ടിൽ പോയാണ് കണ്ടത്. ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് നടനുമായുള്ളത്. ദിലീപിന്റെ സഹോദരനെയോ സഹോദരീ ഭർത്താവിനെയോ യാതൊരു പരിചയവും ഇല്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉയർത്തി ഇപ്പോഴത്തെ പ്രചാരണങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുത്. പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെ തനിക്ക് അറിയില്ല. അന്വേഷണ സംഘം ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മെഹബൂബ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Have a share in Dileeps ‘De Putt’; But I am not that expa­tri­ate entre­pre­neur in the case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.