പെൻസിൽവാനിയ പോട്സ് വില്ലി മൈനേഴ്സ് വില്ല എക്സിറ്റിൽ ഉണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. 23 പേർക്ക് പരുക്കേറ്റു. 40ൽ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രാവിലെ പത്തരയോടെയാണ് സംഭവം ഉണ്ടായത്. ഹിമപാതത്തിൽപ്പെട്ട് വാഹനങ്ങൾ റോഡിൽ നിന്നും തെന്നിമാറിയും പരസ്പരം കൂട്ടിയിടിച്ചും അപകടത്തിന് തുടക്കം കുറിച്ചത്.
അപകടത്തെത്തുടർന്ന് ഇന്റർ സ്റ്റേറ്റ് സൗത്ത് പാതകൾ എല്ലാം അടച്ചത് വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു. കനത്ത ഹിമപാതത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് കാറിനകത്ത് മണിക്കൂറുകളോളം കഴിഞ്ഞു കൂടേണ്ടി വന്നത്.
മൂന്ന് ട്രാക്ടർ ടെയ്ലറുകളും മറ്റു രണ്ട് വാഹനങ്ങൾക്കും അപകടത്തില്‍ തീപിടിച്ചിരുന്നു. തീയും പുകയും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. മരിച്ചവരുടെയും പരുക്കേറ്റവരുടെയും പൂര്‍ണ്ണ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
english summary;Heavy fog; Five killed in crash in Pennsylvania
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.