3 May 2024, Friday

അഞ്ചു ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

Janayugom Webdesk
August 25, 2021 12:25 pm

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതെന്ന് ഐഎംഡി അറിയിച്ചു.പശ്ചിമബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ആഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരും.അതിനുശേഷം പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ കുറയുമെന്നും ഐഎംഡി അറിയിച്ചു. ആസാമിലും മേഘാലയയിലും അതിശക്തമായ വെള്ളപൊക്കത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആഗസ്റ്റ് 27 വരെ വ്യാപകമായി മഴ പെയ്യും. ആഗസ്റ്റ് 26, 27 തീയതികളില്‍ കേരള തമിഴ്നാട് മാഹി എന്നിവിടങ്ങളില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട് ഐഎംഡി അറിയിച്ചിട്ടുണ്ട്. കൂടാതെ അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ഹരിയാനയിലും യുപിയിലെ ചില പ്രദേശങ്ങളിലും നേരിയതോത്തില്‍ മഴയുണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു.
eng­lish summary;heavy rain expect­ed in north­west region
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.