27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 22, 2024
July 22, 2024
July 21, 2024
July 19, 2024
July 18, 2024
July 17, 2024

ഇനി മുതൽ മലയാള സിനിമയ്ക്കും: ഡിജിറ്റൽ ടൈം കോഡ് സ്ലേറ്റ് തിളക്കം

Janayugom Webdesk
കൊച്ചി
January 24, 2024 8:46 pm

ഹോളിവുഡ്, ബോളിവുഡ് സിനിമ നിർമ്മാണ മേഖലകളിൽ മാത്രം ഇതുവരെ ഉപയോഗിച്ചു വന്നിരുന്ന ഡിജിറ്റൽ ടൈം കോഡ് സ്ലേറ്റ് ഇനിമുതൽ മലയാള സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിലും തിളങ്ങും.
കാലങ്ങളായി ഷൂട്ടിംഗിൻറെ ഓരോ ഫ്രെയ്മിലും കൈകൊണ്ട് എഴുതി ഉപയോഗിച്ചിരുന്ന സാധാരണ സ്ലേറ്റ് ബോർഡുകളാണ് ആധുനിക ഡിജിറ്റൽ സ്ലേറ്റുകൾക്ക് വഴിമാറുന്നത്. ബ്ലൂടൂത്ത് വഴി ക്യാമറകളെ വയർലെസ്സായി ബന്ധിപ്പിച്ചാണ് ഇവ പ്രവർത്തിപ്പിക്കുക. ശബ്ദം, ക്യാമറകൾ, പ്രൊഡക്ഷൻ അസിസ്റ്റൻറുമാർ, ഡയറക്ടർമാർ എന്നിവയെ ഇത് വളരെ കൃത്യതയോടെ സമുന്നയിപ്പിക്കും. സിനിമയ്ക്കും ടെലിവിഷനും ഷൂട്ട് ചെയ്യുമ്പോൾ സ്ക്രിപ്റ്റ് നോട്ടുകൾ, ഷോട്ട് വിവരങ്ങൾ, ഓഡിയോ നോട്ടുകൾ എന്നിവ പരസ്പരം ക്രമീകരിച്ച് ചെയ്യേണ്ട കാര്യങ്ങളുടെ ആവശ്യകത വർദ്ധിച്ചുവരുന്ന ആധുനിക സിനിമ മേഖലകളിൽ ഇത്തരം സംവിധാനങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരുകയാണ്. സാമ്പത്തിക ലാഭം, കൃത്യത, സമയ ലാഭം, പ്രൊഡക്ഷനിലെ ഏതൊരാൾക്കും നിഷ്പ്രയാസം വയർലെസ്സായി ലോഗ് ചെയ്യാം എന്നതെല്ലാം ഇതിൻറെ പ്രത്യേകതകളിൽ ചിലതു മാത്രമാണ്. 

കേരളത്തിൽ ഈ പുതിയ ഉപകരണം മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതും ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്നതും കൊച്ചിയിലെ നിയോ ഫിലിം സ്കൂളാണ്. എറണാകുളം ഷേണായീസ് തിയേറ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന സിനിമ അവാർഡ് ജേതാക്കളായ വിൻസി അലോഷ്യസും അജയൻ അടാട്ടും ചേർന്ന് ഡിജിറ്റൽ ടൈം കോഡ് സ്ലേറ്റ് ഓഡിയൻസിനു മുമ്പിൽ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ പുതിയ ഫെഫ്ക ഭാരവാഹികളായ സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, സംസ്ഥാന സിനിമ അവാർഡ് കരസ്ഥമാക്കിയ വിൻസി അലോഷ്യസ്, അജയൻ അടാട്ട് എന്നിവരെ ആദരിക്കൽ, നിയോ ഫിലിം സ്കൂളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം, 2024 ബാച്ചിൻറെ വിദ്യാരംഭം എന്നിവ നടത്തി. നിയോ ഫിലിം സ്ക്കൂൾ ഫൗണ്ടർ ചെയർമാൻ ഡോ. ജെയിൻ ജോസഫ്, ഡയറക്ടർ ലിയോ തദേവൂസ് എന്നിവർ സന്നിഹിതരായിരുന്നു.

Eng­lish Sum­ma­ry: Hence­forth Malay­alam Cin­e­ma: Dig­i­tal Time Code Slate Glow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.