29 March 2024, Friday

Related news

March 28, 2024
March 26, 2024
March 21, 2024
March 14, 2024
March 14, 2024
March 14, 2024
March 14, 2024
March 9, 2024
February 21, 2024
February 17, 2024

സൂപ്പര്‍മാനായി ഇനി ഹെന്‍റി കാവില്‍ വരില്ല; ആരാധകരെ നിരാശരാക്കി പ്രഖ്യാപനം

Janayugom Webdesk
December 15, 2022 7:15 pm

സൂപ്പര്‍മാന്‍ ആരാധകരെ നിരാശരാക്കുന്ന പ്രഖ്യാപനവുമായി നടന്‍ ഹെന്‍റി കാവില്‍ എത്തിയത്. സൂപ്പര്‍മാന്‍ തിരിച്ചെത്തുന്നു എന്ന സന്തോഷവാര്‍ത്ത പങ്കുവച്ച്‌ ഒരു മാസത്തിനു ശേഷമാണ് താരം സൂപ്പര്‍മാനില്‍ നിന്ന് പിന്മാറുന്നത്. ഡിസി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗണ്‍, പീറ്റര്‍ സഫ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഹെന്‍റിയുടെ തീരുമാനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 

ജയിംസ് ഗണ്ണുമായും പീറ്റര്‍ സഫ്രാനുമായുള്ള ചര്‍ച്ച കഴിഞ്ഞു വെന്നും. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ് പറയുവാനുള്ളത്. സൂപ്പര്‍മാനായി ഇനി തന്റെ തിരിച്ചുവരവ് ഉണ്ടാകില്ല. ഒപ്പം നിന്ന ആളുകളോട് സൂപ്പര്‍മാന്‍ ഇപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്. അയാള്‍ സൃഷ്ടിച്ച ഉദാഹരണങ്ങളും നിലപാടുകളും എന്നും അവിടെതന്നെ ഉണ്ടാകുമെന്ന് കുറിപ്പില്‍ പറയുന്നു. ഒക്ടോബറില്‍ സ്റ്റുഡിയോ തന്നെ ഹെന്‍റിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നതാണ്. അതേസമയം ഈ വാര്‍ത്ത തന്നെ തളര്‍ത്തുന്നുവെന്നും. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. ഞാനവരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഹെന്‍റി പറയുന്നു. 

2013ല്‍ സാക്ക് സ്നൈഡര്‍ സംവിധാനം ചെയ്ത മാന്‍ ഓഫ് സ്റ്റീല്‍ എന്ന ചിത്രത്തിലൂടെയാണ് ഹെന്‍റി സൂപ്പര്‍മാനായി എത്തുന്നത്. പിന്നീട് ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളിലും സൂപ്പര്‍മാനായി ആരാധകരെ സ്വന്തമാക്കി. ഡിസിയുടെ ഏറ്റവും പുതിയ ചിത്രമായ ബ്ലാക് ആദത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ സൂപ്പര്‍മാനായി ഹെന്‍റി കാവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം സൂപ്പര്‍മാന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള കഥ സിനിമയാക്കാനാണ് ഡിസിയുടെ തീരുമാനം. ചിത്രത്തിലേക്ക് കുറച്ചുകൂടി ചെറുപ്പക്കാരനായ നടനെയാണ് അണിയറ പ്രവര്‍ത്തകര്‍ പരിഗണിക്കുന്നത്. എന്നാല്‍ സൂപ്പര്‍മാനായി ഹെന്‍റി ഇല്ലെന്ന് അറിഞ്ഞതോടെ ആരാധകര്‍ നിരാശയിലാണ്. 

Eng­lish Summary:Henry Cav­ill will no longer be Super­man; The announce­ment dis­ap­point­ed the fans
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.