സംസ്ഥാനത്ത് ഒരു ഹെറിറ്റേജ് കോറിഡോർ രൂപപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ചേരമാൻ പള്ളിയുടെ പുനരുദ്ധാരണം, ഹോളിക്രോസ് ചർച്ച് പുനരുദ്ധാരണം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം മ്യൂസിയം, പി എ സെയ്ത് മുഹമ്മദ് കമ്മ്യൂണിറ്റി സെന്റർ എന്നിവ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതിയിലെ വിവിധ പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയ ജലഗതാഗത പാത പൂർത്തിയാകുന്നതോടെ ഹെറിറ്റേജ് കോറിഡോർ കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കും.
ഇതിനൊപ്പം ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിലൂടെ ടൂറിസത്തിന് കൂടുതൽ ഉണർവ് ലഭിക്കും. പൈതൃക ടൂറിസം പദ്ധതികളെ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. സംസ്ഥാനമൊട്ടാകെ ടൂറിസം ഡെസ്റ്റിനേഷനുകളാക്കി മാറ്റും. തിരിച്ചറിയപ്പെടാതെ കിടക്കുന്ന ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളെ വികസിപ്പിക്കുക എന്നതാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
english summary; Heritage corridor will be formed in the state
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.