സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി മാഫിയയ്ക്കെതിരെ കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. ഹോട്ടലുകളിലും ക്ലബുകളിലും നടത്തിവരുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെയാണ് ലഹരി മാഫിയ കൂടുതലും ലക്ഷ്യംവയ്ക്കുന്നതെന്ന് പൊലീസ് പറയുന്നു. പലവിധം മയക്കുമരുന്നുകളാണ് ഇത്തരം പാര്‍ട്ടികളിലൂടെ വിതരണം ചെയ്യുന്നത്. സൗഹൃദത്തിന്റെ വലയില്‍പ്പെട്ട് നിരവധി വിദ്യര്ത്ഥികളും കൗമാരക്കാരുമാണ് ഇവരുടെ ചതിക്കുഴിയില്‍പ്പെടുന്നത്. ഒരിക്കൽ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുമ്പോൾ, ലഹരിമാഫിയയുടെ ചങ്ങലയിലെ കണ്ണിയാകുകയാണ്.
ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്. അനാവശ്യ പാര്‍ട്ടികള്‍ ഒഴിവാക്കൂ എന്ന മുന്നറിയിപ്പോടെ ഒരു വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ഹോട്ടലുകളിലെ, റിസോർട്ടുകളിലെ, ക്ലബ്ബുകളിലെ പാർട്ടികളിൽ നിങ്ങൾ ക്ഷണിതാവാണോ ?
എവിടെ, എന്ത് തരം പാർട്ടിയാണ് ? ഒഴിവാക്കേണ്ടതാണോ ? രണ്ടുവട്ടം ചിന്തിക്കൂ..!
പലവിധ മയക്കുമരുന്നുകൾ വിതരണം ചെയ്യപ്പെടുന്ന പാർട്ടികൾ ഉണ്ടാകാം.
SAY NO TO DRUGS pic.twitter.com/zfxHbH6ehh
— Kerala Police (@TheKeralaPolice) August 12, 2022
English Summary: Hidden scams in DJ parties: Kerala police with warning
You may also like
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.