പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാലാവധി നീട്ടിനല്‍കി ഹൈക്കോടതി. ഏഴാം തീയതി വരെ സമയം നല്‍കിയിട്ടുണ്ട്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് ഹൈക്കോടതി നടപടി. തിങ്കളാഴ്ച അഞ്ചുമണിവരെയാണ് ചാന്‍സലര്‍ സമയം അനുവദിച്ചിരുന്നത്. ഹര്‍ജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ 11 വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഗവര്‍ണറെ കണ്ട് നേരിട്ട് വിശദീകരണം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സമയം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
English Summary: High court gives more time to VCs to give explanation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.