സംസ്ഥാനത്തെ തീവ്ര കൊവിഡ് വ്യാപനം നേരിടാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഹൈക്കോടതിക്ക് അതൃപ്തി. നിലവിലുള്ള നിയന്ത്രണങ്ങൾ അപര്യാപ്തമാണെന്നും രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കാസർകോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സിപിഎം സമ്മേളനം നടത്തുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.പുതിയ മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്ന് ആലോചിക്കണം. 14 ജില്ലകൾ ഉള്ള സംസ്ഥാനത്ത് മൂന്ന് കാറ്റഗറിയാണ് പറയുന്നത്. ഈ മൂന്നു കാറ്റഗറിയിലും പെടാത്ത നിരവധി ജില്ലകളുണ്ട്.
കാസർകോട് ജില്ലയിൽ ടിപിആർ 36 ശതമാനമാണ്. അത് ചെറിയ കണക്കല്ല. വളരെ ഗുരുതരമായ സാഹചര്യമാണ്. കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. അത് എന്തുകൊണ്ടാണ് സർക്കാർ കണക്കിലെടുക്കാത്തതെന്ന് കോടതി ചോദിച്ചു.
കാസര്‍കോഡ് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ കോടതി അത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ENGLISH SUMMARY: High Court rules Covid spread restrictions inadequate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.