3 May 2024, Friday

Related news

June 16, 2023
April 13, 2023
April 12, 2023
April 3, 2023
February 1, 2023
December 10, 2022
December 10, 2022
December 7, 2022
December 6, 2022
December 4, 2022

വിഴിഞ്ഞം സമരം; പ്രക്ഷോഭം ക്രമസമാധാനം തകര്‍ക്കുന്നതാകരുതെന്ന് ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
October 28, 2022 1:14 pm

വിഴിഞ്ഞം സമരം ക്രമസമാധാനം തകര്‍ക്കുന്നതാവരുതെന്ന് ഹൈകോടതി. സമരക്കാര്‍ക്ക് ഹൈക്കോടതി കടുത്ത മുന്നറിയിപ്പ് നല്‍കി. സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയിലേയ്ക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കി. റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പ് നല്‍കി.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമരക്കാര്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.

Eng­lish Sum­ma­ry: High Court said that agi­ta­tion should not dis­rupt law and order in vizhi­jam protest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.