രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർഥം റോഡരികിൽ ബാനറുകൾ സ്ഥാപിച്ചതിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഭാരത് ജോഡോ യാത്രയല്ല പകരം നിയമ് ഝോഡോ യാത്രയാണ് നടക്കുന്നതെന്ന് കോടതി വിമർശിച്ചു.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് ബാനറുകളും പരസ്യങ്ങളും പൊതുനിരത്തിൽ സ്ഥാപിച്ചിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ബാനറുകൾ കാരണം വാഹന യാത്രക്കാർക്ക് പ്രശ്നമുണ്ടായാൽ ആര് പരിഹരിക്കുമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
തിരുവനന്തപുരത്ത് ഭാരത് ജോഡോ യാത്രയുടെ പ്രചരണാർഥം സ്ഥാപിച്ച കമാനം ദേഹത്ത് വീണ് സ്ത്രീയ്ക്ക് പരിക്കേറ്റ വിഷയം ഗൗരവതരമാണെന്നും കോടതി പറഞ്ഞു. അധികൃതർ നിയമലംഘനങ്ങൾക്കുനേരെ കണ്ണടയ്ക്കുകയാണ്. ഭാരത് ജോഡോ യാത്ര നിയമം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.
അതേസമയം ഭാരത് ജോഡോ യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നല്‍കി. അനുമതി വ്യവസ്ഥകളടക്കമുള്ള വിവരങ്ങൾ സമർപ്പിക്കണം. പൊലീസ് നൽകിയ അനുമതി ലംഘിച്ചോ എന്നതടക്കമുള്ള വിവരം അറിയിക്കണം.
ഹൈക്കോടതി അഭിഭാഷകനും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയൻ ആണ് ഹർജി നൽകിയത്. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. റോഡിലെ പ്രധാന ഭാഗം അപഹരിച്ചാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഇതിന് പകരം റോഡിലെ ഒരു ഭാഗം മാത്രം യാത്രയ്ക്ക് വിട്ട് നൽകി മറ്റ് വഴികളിലൂടെ ഗതാഗതം സുഗമമാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
English Summary: High Court strongly criticizes Bharat Jodo Yatra
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.