കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലും ഹിജാബ് വിവാദം. തമിഴ്‌നാട്ടിലെ താംബരത്ത് മകന്റെ അഡ്മിഷനുവേണ്ടി സ്കൂളിലെത്തിയ സ്ത്രീയോട് അധികൃതര്‍ ഹിജാബ് അഴിച്ചുവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഈസ്റ്റ് താംബരത്തെ സ്കൂളില്‍ മകന്റെ എല്‍കെജി അഡ്മിഷനുവേണ്ടി എത്തിയ യുവതിയോടാണ് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ആഷിഖ് മീരാന്റെ പരാതിയില്‍ ചെന്നൈയിലെ സെലയൂര്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സ്കൂളിന്റെ പരിസരത്ത് ഹിജാബ് അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ തന്റെ ഭാര്യയോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
English summary;Hijab controversy in Tamil Nadu too
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.