19 May 2024, Sunday

Related news

December 23, 2023
November 14, 2023
October 23, 2023
September 3, 2023
July 27, 2023
May 26, 2023
April 27, 2023
April 15, 2023
April 9, 2023
March 31, 2023

ഹിജാബ്: ഇന്ന് വാദം കേള്‍ക്കും

Janayugom Webdesk
ബംഗളുരു
February 14, 2022 8:38 am

കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. അന്തിമ ഉത്തരവുണ്ടാകുന്നത് വരെ ആരും കലാലയങ്ങളിൽ കാവി ഷാള്‍ ഉള്‍പ്പെടെയുള്ള മതപരമായ വേഷങ്ങള്‍ ധരിച്ച് വരരുത് എന്നായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി പറഞ്ഞത്. ഹിജാബ് വിവാദത്തില്‍ വാദംകേട്ട സിംഗിള്‍ ബെഞ്ച് ബുധനാഴ്ചയാണ് കേസ് വിശാല ബെഞ്ചിന് കൈമാറിയത്. ഹിജാബ് വിലക്കിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉഡുപ്പിയിലെ ഹൈസ്കൂള്‍ പരിസരങ്ങളില്‍ ജില്ലാ ഭരണകൂടം 19 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവ് ഇന്ന് രാവിലെ ആറ് മണിമുതല്‍ പ്രാബല്യത്തില്‍ വരും. ഉഡുപ്പി, ദക്ഷിണ കന്നട, വിജയപുര, ധാര്‍വാഡ്, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. അതേസമയം സംസ്ഥാനത്തെ 10 വരെയുള്ള ക്ലാസുകള്‍ ഇന്ന് പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഹിജാബ് വിവാദത്തെ തുടര്‍ന്ന് ഒമ്പതാം തീയതി മുതല്‍ മൂന്ന് ദിവസത്തേക്ക് കര്‍ണാടകയിലെ ഹൈസ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. പ്രീ-യൂണിവേഴ്സിറ്റി, ഡിഗ്രി കോളജുകള്‍ തുറക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

eng­lish summary;Hijab: The argu­ment will be heard today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.