9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 6, 2024
September 5, 2024
September 5, 2024

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ നിന്ന് രണ്ട് നേതാക്കള്‍ ബിജെപിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
October 26, 2022 3:04 pm

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്നും, ബിജെപിയിലേക്കും, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും നേതാക്കള്‍ പോകുന്നു. രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്മുൻ എ ഐ സി സി ജനറൽ സെക്രട്ടറിയും എം എൽ എയുമായിരുന്ന രാകേഷ് കാലിയ, മുൻ എം എൽ മേജർ വിജയ് സിംഗ് മൻകോടിയ എന്നിവരാണ് പാർട്ടി വിട്ടത്. 

പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ മൻകോടിയയെ ബിജെപിയിലേക്ക് ഇവരെ സ്വാഗതം ചെയ്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അവിനാഷ് റായ് ഖന്നയുടെ സാന്നിധ്യത്തിലായിരുന്നു കാലിയയുടെ ബി ജെ പി പ്രവേശം. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഇരു നേതാക്കളുടേയും രാജി. ഗാഗ്രറ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള താത്പര്യം കാലിയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഷഹ്പൂരിൽ മത്സരിപ്പിക്കണമെന്നായിരുന്നു മൻകോടിയയുടെ ആവശ്യം. 

എന്നാൽ ഇരു നേതാക്കളുടേയും ആവശ്യം നേതൃത്വം തള്ളി. തുടർന്നായിരുന്നു രാജി. 2012 ലായിരുന്നു മൻകോടിയ കോൺഗ്രസിൽ എത്തിയത്. ഇനിയും കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും പാർട്ടിക്ക് സംസ്ഥാനത്ത് അടിത്തറയില്ലെന്നും നിലപാടില്ലെന്നും മൻകോടിയ വിമർശിച്ചു.രണ്ട് തവണ എം എൽ എയായ നേതാവാണ് കാലിയ. കഴിഞ്ഞ തവണ ഗാർഗെറ്റ് മണ്ഡലത്തിൽ നിന്നും അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഇക്കുറി ചൈനതന്യ ശർമ്മയെന്ന നേതാവിനെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ തന്റെ അനുയായികളുടെ യോഗം വിളിച്ച് ചേർത്ത കാലിയ ഉടൻ ബി ജെ പിയിൽ ചേരാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

അതേസമയം മുതിർന്ന നേതാക്കളുടെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി ജെ പി നേതാക്കൾ പ്രതികരിച്ചു. അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പല നേതാക്കളും നേതൃത്വവുമായി ഇടഞ്ഞിട്ടുണ്ട്. തങ്ങളെ നേതൃത്വം തഴഞ്ഞുവെന്നാണ് വിമർശനം. എന്നാൽ വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും മുൻ മുഖ്യമന്ത്രി വിദർഭ സിംഗിന്റെ ഭാര്യയുമായ പ്രതിഭ സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസ് നിരവധി സർവ്വേകൾ നടത്തിയിരുന്നു. വിജയ സാധ്യത പരിശോധിക്കാനായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുത്തേണ്ടിടത്ത് മാറ്റം വരുത്തി. ഇപ്പോൾ മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്, അവർ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് എന്നത് കോൺഗ്രസിന് അഭിമാന പോരാട്ടമാണ്. ബി ജെ പി സർക്കാരിനെ താഴെയിറക്കാൻ പാർട്ടി നേതാക്കൾ ഒറ്റക്കെട്ടായി അണിനിരക്കും. മുൻപ് വിഭാഗീയതകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാപ്‍ട്ടിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും അവർ പറഞ്ഞു.നവംബർ 12 നാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1985 മുതൽ ഒരു പാർട്ടിക്കും അധികാര തുടർച്ച നേടാൻ കഴിയാത്ത സംസ്ഥാനമാണ് ഹിമാചൽ.

Eng­lish Summary:
Himachal Pradesh Assem­bly Elec­tions; Two lead­ers from Con­gress to BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.