കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയേയും, പ്രിയങ്കാഗാന്ധിയും നിശിതമായി വിമര്‍ശിച്ച് ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ്.പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ഇരുവര്‍ക്കം താല്‍പര്യവും, സമയവുമില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇതിനാല്‍ പാര്‍ട്ടിയില്‍ അതൃപ്തി വര്‍ധിക്കുന്നത്.
നവംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി നേതാവുകൂടിയാണ് പ്രതിഭാ സിംഗ്. അന്തരിച്ച് മുന്‍ ഹിമാചല്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിരഭദ്രസിംങിന്‍റെ ഭാര്യയാണ് പ്രതിഭ. രാഹുല്‍ഗാന്ധിക്ക് രാഷട്രീയത്തിലെ ഉള്‍ക്കളികള്‍ ഉള്‍പ്പെടെ ഒന്നും അറിയില്ലെന്നും, ഏല്ലാവരേയും ഒരുപോലെ കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകുന്നതിന് കഴിയുന്നില്ലെന്നും അവര്‍ വക്തമാക്കി. മുതിര്‍ന്നവരോടുള്ള സമീപനത്തെ പറ്റി രാഹുല്‍ കുടുതല്‍ കാര്യങ്ങള്‍ പഠിക്കണമെന്നും അവര്‍ പറഞ്ഞു. 2017മുതല്‍ 19വെ പാര്‍ട്ടി അധ്യക്ഷനായിരുന്നു. വീണ്ടും പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണോയെന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.
പാര്‍ട്ടിക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ സമയമില്ലെങ്കില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിവും, പ്രാപ്തിയും സമയവുമുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.പാര്‍ട്ടിയും മുതിര്‍ന്ന പ്രായമുള്ള നേതാക്കളും, യുവ നേതാക്കളും തമ്മില്‍ ആശയപരമായ അകല്‍ച്ചയും, പ്രശ്നങ്ങലും തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസിന്‍റെ സാധ്യതകളെ ബാധിക്കും. 2017ലെ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 44സീറ്റ് നേടി,കോണ്‍ഗ്രസിന് 21സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളു. മുതര്‍ന്നപാര്‍ട്ടി നേതാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ഇന്നില്ല. രാഹുലിനെപോലെയുള്ളവര്‍ അതിനു ശ്രമിക്കുന്നുമില്ല.ഇന്ദിരാഗാന്ധിയും, രാജീവും,സോണിയയും അങ്ങനെയല്ലായിരുന്നു. എല്ലാവരുമായി സഹകരിക്കുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയുംചെയ്തിരുന്നു.
എന്നാല്‍ പുതിയതലമുറക്ക് ക്ഷമയും, പക്വതയും ഇല്ല.രാഹുല്‍ ഇതു നാലാം തവണയാണ് ലോക്സഭാഗമാകുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ നിലപാട് എങ്ങനെയാണ് കാര്യങ്ങള്‍ വേണ്ടവിധം പഠിക്കുന്നില്ല.അതിനുള്ള ശ്രമവുംനടത്തുന്നില്ല. അദ്ദേഹം മുതിര്‍ന്നനേതാക്കള്‍പറയുന്ന കാര്യങ്ങള്‍ കേള്‍ക്കണം, അവരുടെ വാക്കുകള്‍ ശ്രദ്ധിക്കണം എങ്കില്‍ കോണ്‍ഗ്രസിന് ഈ നില വരില്ലായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ടേനേ പ്രതിഭാ സിംഗ് അഭിപ്രായപ്പെട്ടു .ഏപ്രിലിലാണ് പ്രതിഭാസിംഗ് ഹിമാചല്‍ പ്രദേശ് യൂണിറ്റ് പ്രസിഡന്‍റായത്. മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദും അഭിപ്രായപ്പെട്ടത് മുതിര്‍ന്ന നേതാക്കളെ കേള്‍ക്കുവാനോ,അവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുവാനോ പുതിയ തലമുറ തയ്യാറാകുന്നില്ല.രാഹുല്‍ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ആസാദ് പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുലാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സോണിയഗാന്ധി അങ്ങനെയല്ലായിരുന്നു. മുതിര്‍ന്ന പരാട്ടിനേതാക്കളെ കേള്‍ക്കുവാനും, അഭിപ്രായങ്ങള്‍ സ്വീകരിക്കാനും സമയം കണ്ടെത്തിയെന്നു ആസാദ് അഭിപ്രായപ്പെട്ടു. രാഹുലുമായി സംസാരിക്കാന്‍ കത്തിരിക്കേണ്ട അവസ്ഥയാണ് ആസാദ് ഒരു മാധ്യത്തിന് അനുവധിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന ആളുകള്‍ ആഗ്രഹിക്കുന്നത് ബഹുമാനമാണ് എന്നാല്‍ രാഹുലിന് അതില്ല. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായാല്‍ അവര്‍ സംതൃപ്തരാകും. ഗുലാംനബി ആസാദിനു പറയുവാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ രാഹുല്‍തയ്യാറായിരുന്നുവെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടു പോകില്ലായിരുന്നുവെന്നും സിംഗ് ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്ന മറ്റൊരു നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റയറിംഗ് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും രാജിവെച്ചതിനു പിന്നിലും രാഹുലിന്‍റെയും, കൂടെയുളളവരുടേയും നിലപാടുകളാണ്. കഴിഞ്ഞ 40 വര്‍ഷമായി ശര്‍മ്മ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട ബഹുമാനം കൊടുക്കുന്നില്ല.
തന്നെ അംഗീകരിക്കാത്ത, താന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സൗകര്യമില്ലാത്ത ആളുകള്‍ നേതൃത്വം കൊടുക്കുന്നു. അതിലുള്ള അമര്‍ഷമാണ് ആനന്ദ്ശര്‍മ്മയുടെ രാജിയെന്നും പ്രതിഭ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ശര്‍മ്മയെ വിളിച്ചപ്പോള്‍ നിങ്ങള്‍ വിളിച്ചതിനാല്‍ ഞാന്‍വരാം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും പ്രതിഭ അഭിപ്രായപ്പെട്ടു. ആനന്ദശര്‍മ്മയും, ഗുലാംനബി ആസാദും ജി23യുടെ ഭാഗമാണ്. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഇവരെന്നും പ്രതിഭ വ്യക്തമാക്കി.
English Sumamry:
Himachal Pradesh Congress Committee President severely criticized Rahul
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.