11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 19, 2025
February 14, 2025
February 5, 2025
January 25, 2025
January 11, 2025
December 9, 2024
December 7, 2024
November 19, 2024
October 26, 2024
October 19, 2024

കര്‍ണാടകയില്‍ കുരിശ് തകര്‍ത്ത് ഹനുമാന്റെ ചിത്രം സ്ഥാപിച്ച് ഹിന്ദുത്വവാദികള്‍; പള്ളിയില്‍ മോഷണവും നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2022 11:24 am

കര്‍ണാടകയിലെ പേരഡ്കയില്‍ ഹിന്ദുത്വവാദികള്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് കുരിശ് നശിപ്പിക്കുകയും തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കടബപൊലീസ്.

പള്ളിയിലെ പുരോഹിതന്റെ പരാതിയിന്‍മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്പേരഡ്കയിലെ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ പുരോഹിതന്‍ ഫാദര്‍ ജോസ് വര്‍ഗീസാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മെയ് ഒന്നിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഒരുകൂട്ടം ആളുകള്‍ പാതിരാത്രിയില്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും കുരിശ് തകര്‍ത്ത് കാവിക്കൊടിയും ഹനുമാന്റെ ചിത്രവും സ്ഥാപിക്കുകയുമായിരുന്നു.ഇതിനെല്ലാം പുറമെ അവര്‍ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു.

പള്ളിയില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റര്‍, വാട്ടര്‍ പമ്പ്, പൈപ്പുകള്‍ പള്ളിയുടെയും പ്രാര്‍ത്ഥനാലയത്തിന്റെയും രേഖകള്‍ എന്നിവയാണ് മോഷ്ടിച്ചത്.ഐപിസി സെക്ഷന്‍ 448 (അതിക്രമിച്ചു കടക്കല്‍), ഐപിസി സെക്ഷന്‍ 295 a (മതവികാരം വ്രണപ്പെടുത്തല്‍), ഐ.പി.സി സെക്ഷന്‍ 427, ഐ.പി.സി സെക്ഷന്‍ 329 (മോഷണം) വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Eng­lish Summary:Hindutva activists smash a cross and erect a stat­ue of Hanu­man in Kar­nata­ka; The church was also robbed

You may also like this video:

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.